തെലുങ്കില്‍ മല്ലികയുടെ ഭാഗ്യം വിരിഞ്ഞു
തെലുങ്കില്‍ മല്ലികയുടെ ഭാഗ്യം വിരിഞ്ഞു
ആഗസ്ത് 7, 2006
ഒന്നോ രണ്ടോ ഹിന്ദി ചിത്രങ്ങളില്‍ വേഷമിട്ടതിന്റെ അഭിനയ പരിചയവുമായാണ് മല്ലികാ കപൂര്‍ വിനയന്റെ അത്ഭുതദ്വീപില്‍ നായികയാവാനെത്തിയത്. ചിത്രം വിജയമായില്ല. മല്ലികാ കപൂറിന് പിന്നീട് മലയാളത്തില്‍ അവസരങ്ങളൊന്നും ലഭിച്ചതുമില്ല.
തമിഴിലാണ് തുടര്‍ന്ന് മല്ലിക ഭാഗ്യം പരീക്ഷിച്ചത്. ഭരത് നായകനായ ചിത്രം ശരാശരി വിജയം നേടിയെങ്കിലും മല്ലികക്ക് തമിഴിലും തുടര്‍ന്ന് അവസരങ്ങള്‍ കിട്ടിയില്ല. ചൈനാ ഡോള്‍ എന്നാണ് മല്ലികയെ തമിഴ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.
ഇനി മല്ലിക ഭാഗ്യം പരീക്ഷിക്കുന്നത് തെലുങ്കിലാണ്. മഹാ എന്ന ആദ്യ തെലുങ്ക് ചിത്രം പരാജയമായെങ്കിലും തമിഴില്‍ നിന്നും മലയാളത്തില്‍ നിന്നും വ്യത്യസ്തമായി മല്ലികയ്ക്ക് അവിടെ തുടര്‍ന്നും അവസരങ്ങള്‍ ലഭിച്ചു.
തെലുങ്കില്‍ ഇതുവരെ ഹിറ്റുകളൊന്നും മല്ലികയ്ക്കില്ലെങ്കിലും അവസരങ്ങള്‍ ഈ നടിയെ തേടിയെത്തുന്നു. മല്ലികയുടെ ഭാഗ്യം തെളിഞ്ഞത് ഒടുവില്‍ തെലുങ്കിലാണ്.


Click it and Unblock the Notifications