ക്രോണിക് ബാച്ചിലറിലൂടെ സിദ്ദിഖ്-മമ്മൂട്ടി വീണ്ടും
ക്രോണിക് ബാച്ചിലറിലൂടെ സിദ്ദിഖ്-മമ്മൂട്ടി വീണ്ടും
ആഗസ്ത് 08, 2001
ഹിറ്റ്ലറിനു ശേഷം മമ്മൂട്ടിയും സംവിധായകന്‍ സിദ്ദിഖും വീണ്ടും ഒന്നിക്കുന്നു. ഖയസ് പ്രൊഡക്ഷന്‍സിനുവേണ്ടി സിദ്ദിഖ് രചനയും സംവിധാനം നിര്‍വഹിക്കുന്ന ക്രോണിക് ബാച്ചിലറിലാണ് ഇവരുടെ ഒത്തുചേരല്‍.
സിദ്ദിഖിന്റെ സ്ഥിരം ശൈലിയായ നര്‍മ്മത്തില്‍ നിന്ന് മാറി അല്പം ഗൗരവമേറിയ പ്രമേയമാണ് ക്രോണിക്ക് ബാച്ചിലര്‍ കൈകാര്യം ചെയ്യുന്നത്. എങ്കിലും നര്‍മ്മം തീരെ എടുത്തുകളഞ്ഞിട്ടും ഇല്ല.
ഡിസംബറിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. സംവിധായകന്‍ ഫാസിലിന്റെ സഹോദരന്‍ ഖയസാണ് ചിത്രം നിര്‍മ്മിക്കുന്നത്. സ്വര്‍ഗചിത്ര തന്നെ ക്രോണിക് ബാച്ചിലര്‍ പ്രദര്‍ശനത്തിനെത്തിക്കുക.


Click it and Unblock the Notifications