കീര്‍ത്തിചക്ര ഡബ്ബിംഗ് വിവാദത്തില്‍

By Staff

കീര്‍ത്തിചക്ര ഡബ്ബിംഗ് വിവാദത്തില്‍
ആഗസ്ത് 8, 2006

കീര്‍ത്തിചക്ര ബോക്സോഫീസില്‍ മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ സംവിധായകനായ മേജര്‍ രവിയോടുള്ള അഭിപ്രായഭിന്നതയെ കുറിച്ച് മോഹന്‍ലാല്‍ തുറന്നടിച്ചതോടെ കീര്‍ത്തിചക്ര ഒരു വിവാദത്തിന് വഴിവച്ചിരിക്കുകയാണ്.

കീര്‍ത്തിചക്ര അരന്‍ എന്ന പേരില്‍ തമിഴില്‍ മൊഴിമാറ്റം നടത്തി കേരളത്തോടൊപ്പം തമിഴ്നാട്ടിലും റിലീസ് ചെയ്തിട്ടുണ്ട്. ഡബ്ബിംഗ് ചെയ്തപ്പോള്‍ തന്റെ ശബ്ദം ഉപയോഗിക്കുന്നതിനു പകരം തന്റെ കഥാപാത്രത്തിന് മറ്റൊരാളെ കൊണ്ട് ഡബ്ബ് ചെയ്യിച്ചതാണ് മേജര്‍ രവിയ്ക്കെതിരെ തിരിയാന്‍ മോഹന്‍ലാലിനെ പ്രേരിപ്പിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ തമിഴ് പതിപ്പിനു വേണ്ടി താന്‍ തന്നെ ഡബ്ബ് ചെയ്യുമെന്ന് മേജര്‍ രവിയോട് പറഞ്ഞിരുന്നതാണ്. എന്നാല്‍ തന്നെ അറിയിക്കാതെ അരനില്‍ മറ്റൊരാളെ കൊണ്ട് ഡബ്ബ് ചെയ്യിക്കുകയായിരുന്നു- മോഹന്‍ലാല്‍ പറയുന്നു.

അതേ സമയം മോഹന്‍ലാലിന് തമിഴിലെ നീണ്ട സംഭാഷണങ്ങള്‍ വഴങ്ങില്ലെന്നും അതുകൊണ്ടാണ് മറ്റൊരാളെ കൊണ്ട് ഡബ്ബ് ചെയ്യിച്ചതെന്നും ചിത്രത്തിന്റെ നിര്‍മാതാവായ ആര്‍.ബി.ചൗധരി പറയുന്നു. എന്നാല്‍ ഈ വാദം മോഹന്‍ലാല്‍ അംഗീകരിക്കുന്നില്ല. മണിരത്നത്തിന്റെ ഇരുവറില്‍ ശുദ്ധതമിഴിലാണ് താന്‍ സംസാരിക്കുന്നതെന്ന് മോഹന്‍ലാല്‍ ചൂണ്ടിക്കാട്ടി.

മലയാള ചിത്രത്തില്‍ ഇല്ലാത്ത ചില രംഗങ്ങള്‍ അരനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ചെന്നൈയിലെ ചില സുഹൃത്തുക്കള്‍ വഴി അറിയാന്‍ കഴിഞ്ഞതായി മോഹന്‍ലാല്‍ പറഞ്ഞു. ചിത്രത്തില്‍ ജീവ അഭിനയിക്കുന്ന ചില കോമഡി രംഗങ്ങളും പ്രകാശ്രാജ് പ്രത്യക്ഷപ്പെടുന്ന ചില രംഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഈ രംഗങ്ങള്‍ മലയാളചിത്രത്തിലില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ഏത് ഭാഷയിലായാലും തന്റെ കഥാപാത്രങ്ങള്‍ക്കു താന്‍ തന്നെ ഡബ്ബ് ചെയ്യാനാണ് ഇഷ്ടപ്പെടുന്നതെന്നും മറിച്ച് ചെയ്തത് ശരിയായില്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X