ജിഷ്ണു നായകനാവുന്ന കൂട്ട്
ജിഷ്ണു നായകനാവുന്ന കൂട്ട്
ആഗസ്ത് 09, 2003
നവാഗത സവിധായകനായ ജയപ്രകാശ് ഒരുക്കുന്ന ചിത്രത്തില്‍ ജിഷ്ണു നായകനാവുന്നു. നായിക പുതുമുഖമാണ്.
കൂട്ട് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ജിഷ്ണുവിനെ കൂടാതെ അരവിന്ദ് (നന്ദനം), തിലകന്‍, ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, ഷമ്മി തിലകന്‍ എന്നീ പ്രമുഖതാരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
ശത്രുഘ്നനാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. കൈതപ്രം, എം. ഡി. രാജേന്ദ്രന്‍, ഇന്ദിരാ നമ്പൂതിരി എന്നിവര്‍ രചിച്ച ഗാനങ്ങള്‍ക്ക് മോഹന്‍ സിതാര ഈണം പകരുന്നു. യേശുദാസ്, ശ്രീനിവാസ്, വിധു പ്രതാപ്, സുജാത, ആശാ മേനോന്‍ എന്നിവരോടൊപ്പം നമ്മളിലെ ഹിറ്റ് ഗാനത്തിലൂടെ ശ്രദ്ധേയയായ ജ്യോത്സനയും പാടുന്നുണ്ട്.
ഛായാഗ്രഹണം പ്രകാശ്കുട്ടി. എഡിറ്റിംഗ് പി. സി. മോഹനന്‍. ലിവാ ഇന്റര്‍നാഷണല്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications