കലാഭവന്‍ മണി കുഴപ്പക്കാരനല്ല
കലാഭവന്‍ മണി കുഴപ്പക്കാരനല്ല
ആഗസ്ത് 9, 2005
ബെന്‍ ജോണ്‍സണിന്റെ വിജയത്തിനു ശേഷം ഒന്നിനു പിറകെ ഒന്നായി നായകവേഷങ്ങള്‍ കലാഭവന്‍ മണിയെ തേടിയെത്തുകയാണ്. ഇപ്പോള്‍ മലയാളത്തില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന കലാഭവന്‍ മണിയുടെ പുതിയ ചിത്രമാണ് ശ്രീകണ്ഠന്‍ കുഴപ്പക്കാരനല്ല.
അന്നൊരിക്കല്‍ എന്ന ചിത്രത്തിനു ശേഷം ശരത്ചന്ദ്രന്‍ വയനാട് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കലാഭവന്‍ മണിയുടെ സമീപകാലത്തെ മറ്റ് മലയാള ചിത്രങ്ങല്‍ പോലെ ഇതും ആക്ഷന് പ്രാധാന്യം നല്‍കിയാണ് ഒരുക്കുന്നത്.
കുഴപ്പക്കാരനല്ലെങ്കിലും ചെയ്യുന്നതെല്ലാം കുഴപ്പത്തിലാക്കുന്ന ശ്രകണ്ഠന്‍ എന്ന യുവാവിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. എല്ലാവരെയും സംശയത്തിന്റെ കണ്ണോടെ നോക്കുന്ന ശ്രീകണ്ഠന് ആത്മമിത്രമായ ധനപാലനെ മാത്രമേ വിശ്വാസമുള്ളൂ. ഒട്ടേറെ പിടിവാശികളും നിര്‍ബന്ധങ്ങളുമുള്ള ശ്രീകണ്ഠന്‍ സര്‍ക്കാര്‍ ജോലി കിട്ടിയാലേ കല്യാണം കഴിക്കൂവെന്ന വാശിയിലാണ്. ഒടുവില്‍ സര്‍ക്കാര്‍ ജോലി ലഭിച്ചപ്പോള്‍ അയാളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളാണുണ്ടായത്.
കലഭവന്‍ മണി ടൈറ്റില്‍ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തില്‍ ഹരിശ്രീ അശോകന്‍, ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, കൊച്ചിന്‍ ഹനീഫ, മച്ചാന്‍ വര്‍ഗീസ്, മാമുക്കോയ, നാരായണന്‍കുട്ടി, സലിംകുമാര്‍, കെ.പി.എ.സി.ലളിത, അംബിക, പൊന്നമ്മ ബാബു തുടങ്ങിയ പ്രമുഖതാരങ്ങളും വേഷമിടുന്നു.
ശരത്ചന്ദ്രന്‍ വയനാടിന്റേതാണ് കഥ. തിരക്കഥയും സംഭാഷണങ്ങളും ജയ്പാലും ശരത്ചന്ദ്രനും ചേര്‍ന്ന് രചിച്ചിരിക്കുന്നു. ഛായാഗ്രഹണം ആനന്ദക്കുട്ടന്‍. ഗാനരചന കൈതപ്രം.


Click it and Unblock the Notifications