തിരിച്ചുവരവിന്റെ വിജയകഥയുമായി ഭരത്ചന്ദ്രന്‍

By Staff

തിരിച്ചുവരവിന്റെ വിജയകഥയുമായി ഭരത്ചന്ദ്രന്‍
ആഗസ്ത് 9, 2005

തോക്കും കാക്കിയുമില്ലാതെ സിനിമയില്‍ തനിക്കൊരു ജീവിതമില്ല- പറയുന്നത് സുരേഷ് ഗോപിയാണ്. ആ തിരിച്ചറിവ് എല്ലാ അര്‍ഥത്തിലും ശരിയാണെന്നാണ് കഴിഞ്ഞയാഴ്ച തിയേറ്ററുകളിലെത്തിയ ഭരത്ചന്ദ്രന്‍ ഐപിഎസ് തെളിയിക്കുന്നത്. പൊലീസ് വേഷമണിഞ്ഞും തോക്ക് ചൂണ്ടിയും സുരേഷ് ഗോപി വീണ്ടും പ്രത്യക്ഷപ്പെടുന്ന ഈ ചിത്രം ഒരു മെഗാഹിറ്റിലേക്ക് നീങ്ങുകയാണെന്നാണ് ആദ്യറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

രാഷ്ട്രീയപശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഈ ത്രില്ലര്‍ പ്രേക്ഷകര്‍ സ്വീകരിച്ചുകഴിഞ്ഞു. സുരേഷ്ഗോപി-രഞ്ജി പണിക്കര്‍ ടീമിന്റെ സൂപ്പര്‍ഹിറ്റുകളായ ഏകലവ്യന്‍, കമ്മിഷണര്‍, ലേലം, പത്രം തുടങ്ങിയ ചിത്രങ്ങളുടെ ഗണത്തില്‍ പെടുത്താവുന്ന ചിത്രമാണ് ഭരത്ചന്ദ്രന്‍ ഐപിഎസ്. കടുത്ത രാഷ്ട്രീയവിമര്‍ശനവും പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന ഡയലോഗുകളും ആകാംക്ഷയുണര്‍ത്തുന്ന ട്വിസ്റുകളുമായി എല്ലാ അര്‍ഥത്തിലും പ്രേക്ഷകരെ രസിപ്പിക്കുന്ന ത്രില്ലറാണ് ആദ്യമായി ഈ ചിത്രത്തിലൂടെ സംവിധായകന്റെ മേലങ്കിയണിഞ്ഞ രഞ്ജി പണിക്കര്‍ ഒരുക്കിയിരിക്കുന്നത്.

റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും നൂറ് ശതമാനം കളക്ഷനുമായി ചിത്രം മുന്നേറുകയാണ്. ഒരു രംഗം പോലും വിരസമല്ലാത്ത വിധം ഒരുക്കിയിരിക്കുന്ന ചിത്രമെന്നാണ് ഭരത്ചന്ദ്രനെ കുറിച്ച് പൊതുവെയുള്ള പ്രേക്ഷകാഭിപ്രായം. സമീപകാല ചിത്രങ്ങള്‍ക്കിടയില്‍ ബോക്സോഫീസില്‍ ഏറ്റവും മികച്ച തുടക്കം ലഭിച്ച ചിത്രമാണ് ഭരത്ചന്ദ്രന്‍.

ഫീല്‍ഡില്‍ നിന്ന് ഔട്ടായെന്ന് ഏവരും വിധിയെഴുതിയ ഘട്ടത്തിലുള്ള തന്റെ ഈ തിരിച്ചുവരവ് തീര്‍ത്തും അത്ഭുതകരമാണെന്നാണ് സുരേഷ് ഗോപി പറയുന്നത്. ഒരു വിജയചിത്രം പോലുമില്ലാതെ മൂന്ന് വര്‍ഷത്തോളം സുരേഷ് ഗോപി വിസ്മരിക്കപ്പെട്ട നിലയിലായിരുന്നു. എന്നാല്‍ പഴയ ശൈലിയില്‍ കാക്കി വേഷവും തോക്കുമായി സുരേഷ് ഗോപി രഞ്ജി പണിക്കരുടെ കരുത്തുറ്റ തിരക്കഥയുടെ ബലത്തില്‍ തിരിച്ചുവരവിനായി നടത്തിയ ശ്രമം എല്ലാ അര്‍ത്ഥത്തിലും വിജയമായി. മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമെ സൂപ്പര്‍സ്റാര്‍ പട്ടം ചാര്‍ത്തിക്കിട്ടിയ മലയാളത്തിലെ ഒരേയൊരു നടനായ സുരേഷ് ഗോപി ആ വിശേഷണത്തിന് താന്‍ അര്‍ഹനാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് ഭരത്ചന്ദ്രന്‍ ഐപിഎസില്‍ കാഴ്ച വച്ചിരിക്കുന്നത്.

കഴിഞ്ഞ മൂന്ന് വര്‍ഷം സുരേഷ് ഗോപിയുടെ കരിയര്‍ തീര്‍ത്തും മങ്ങിപ്പോകാന്‍ കാരണമെന്താണ്? സുരേഷ് ഗോപി തന്നെ അതിന് ഉത്തരം പറയുന്നു: തന്റെ ജാതകദോഷം. അമിതാഭ് ബച്ചന്റെയും തന്റെയും ജാതകങ്ങള്‍ തമ്മില്‍ കാര്യമായ സാദൃശ്യമുണ്ടെന്നാണ് സുരേഷ് ഗോപി പറയുന്നത്! തങ്ങളുടെ ഇരുവരുടെയും നക്ഷത്രങ്ങള്‍ ഒന്നാണെന്നും കരിയറില്‍ തനിക്കും ബച്ചനും വലിയ തിരിച്ചടികളിലൂടെ കടന്നുപോകേണ്ടി വന്നുവെന്നും സുരേഷ് ഗോപി പറയുന്നു. ഇപ്പോള്‍ ബച്ചനെ പോലെ തന്റെയും ജാതകദോഷം മാറിക്കിട്ടിയെന്ന ആശ്വാസത്തിലാണ് അദ്ദേഹം.

ഭരത്ചന്ദ്രന്റെ വിജയം സുരേഷ്ഗോപിയെ വികാരഭരിതനാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷം സിനിമയില്‍ തോക്കെടുക്കില്ലെന്ന പ്രതിജ്ഞയിലായിരുന്നു താനെന്ന് പറഞ്ഞിരുന്ന സുരേഷ് ഗോപി ഇപ്പോള്‍ തോക്കിന്റെയും കാക്കിയുടെയും മഹത്വത്തെ കുറിച്ചാണ് പ്രകീര്‍ത്തിക്കുന്നത്.

സുരേഷ് ഗോപി പറയുന്നു: തോക്കെടുക്കാനും കാക്കിയിടാനുമാണ് തന്നോട് ജനം ആവശ്യപ്പെടുന്നത്. വീട്ടില്‍ മക്കളുടെയും ആവശ്യം ഇതാണ്. ഇതിനായി ഒരു കാക്കി യൂണിഫോം വീട്ടില്‍ ഞാന്‍ വീട്ടില്‍ തയ്പിച്ചു വച്ചിട്ടുണ്ട്!

പുതിയ തലമുറ തന്നെ മറന്നിട്ടില്ലെന്നത് തന്നെ സന്തോഷിപ്പിക്കുന്നു. സാധാരണ പ്രേക്ഷകരുടെ ചിത്രത്തോളം പ്രതികരണം തന്നെ തീര്‍ത്തും അത്ഭുതപ്പെടുത്തി- സുരേഷ് ഗോപി തന്റെ മനസിലുള്ള സന്തോഷം മറച്ചുവയ്ക്കുന്നില്ല.

പടുകുഴിയില്‍ വീണ ജീവിതത്തില്‍ നിന്ന് ഒരു തിരിച്ചുകയറ്റമാണ് ഇതെന്നാണ് ഭരത്ചന്ദ്രന്റെ വിജയത്തെ സുരേഷ് ഗോപി വിശേഷിപ്പിക്കുന്നത്. നാല് വര്‍ഷം നീണ്ട സിനിമാ വനവാസ ജീവിതത്തില്‍ നിന്നും താന്‍ പലതും പഠിച്ചുവെന്നും സുരേഷ് ഗോപി പറയുന്നു. സിനിമയില്‍ ഐപിഎസ് ഓഫീസറായി തകര്‍ക്കുന്ന സുരേഷ് ഗോപി ജീവിതത്തില്‍ ഐപിഎസ് ഓഫീസറായിരുന്നുവെങ്കില്‍ എന്ന ചോദ്യത്തിനും ആക്ഷന്‍ ഹീറോക്ക് ഉത്തരമുണ്ട്- ജീവിതം കൊലമരത്തില്‍ അവസാനിച്ചേനെ!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X