നക്ഷത്രരാജ്യത്തെ രാജാക്കന്മാരില്‍ മുകേഷും ജഗദീഷും
കലാധരന്‍ സംവിധാനം ചെയ്യുന്ന നക്ഷത്രരാജ്യത്തെ രാജാക്കന്മാര്‍ എന്ന ചിത്രത്തില്‍ മുകേഷും ജഗദീഷും നായകന്മാരാകുന്നു. ഇന്‍വെസ്റിഗേറ്റീവ് റിപ്പോര്‍ട്ടര്‍മാരായ സൂര്യന്റെയും ചന്ദ്രന്റെയും വേഷമാണ് ഇവര്‍ കൈകാര്യം ചെയ്യുന്നത്.
ശബ്ദം എന്ന പത്രത്തിലെ മിടുക്കരായ റിപ്പോര്‍ട്ടര്‍മാരാണ് ഈ സൂര്യചന്ദ്രന്മാര്‍. തങ്ങളുടെ പത്രത്തിലെ റിപ്പോര്‍ട്ടറായ വിമലയെ ഇട്ടിച്ചെറിയ എന്നൊരാള്‍ കൊല്ലാന്‍ ശ്രമിക്കുന്നു എന്ന ടെലിഫോണ്‍ സന്ദേശം ലഭിച്ചതോടെ അവരിലെ അന്വേഷണബുദ്ധി ഉണര്‍ന്നു. ഇട്ടിച്ചെറിയയെ കണ്ടെത്താനുള്ള ശ്രമത്തിനിടയില്‍ അവര്‍ ഒട്ടേറെ ഇട്ടിച്ചെറിയമാരെ കണ്ടെത്തി. അന്വേഷണം പുരോഗമിച്ച് സൂര്യന്‍ വിമലയെ പ്രേമിക്കാനും തുടങ്ങി.
നര്‍മ്മത്തിനും സസ്പെന്‍സിനും തുല്യപ്രാധാന്യമുള്ള ചിത്രത്തില്‍ ജഗതി, ഇന്ദ്രന്‍സ്, ജനാര്‍ദ്ദനന്‍, പ്രതാപചന്ദ്രന്‍, സി.ഐ. പോള്‍, ശിവരഞ്ജിനി, സുകുമാരി, ഉഷാറാണി, സുചിത്ര, കെ.ആര്‍. വത്സല എന്നിവരും അഭിനയിക്കുന്നു.
എസ്.എന്‍. സ്വാമിയുടേതാണ് രചന. ബിച്ചുതിരുമലയുടെ വരികള്‍ക്ക് ജോണ്‍സണ്‍ സംഗീതം നല്‍കിയിരിക്കുന്നു. ഛായാഗ്രഹണം വിപിന്‍ മോഹന്‍. എഡിറ്റിംഗ് ഭൂമിനാഥന്‍.
പി.ബി.ആര്‍. പ്രൊഡക്ഷന്‍സിനു വേണ്ടി രാജശേഖരനാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications











