twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഓണത്തിന് ആറ് ചിത്രങ്ങള്‍

    By Staff
    |

    ഓണത്തിന് ആറ് ചിത്രങ്ങള്‍
    ആഗസ്ത് 10, 2002

    ഇത്തവണ ആറ് ചിത്രങ്ങള്‍ ഓണത്തിന് റിലീസ് ചെയ്യുന്നുണ്ടെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വിഷുവിന് വെറും രണ്ട് ചിത്രങ്ങള്‍ മാത്രം തിയേറ്ററിലെത്തിയതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് സിനിമാ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഒരു നല്ല വാര്‍ത്തയാണ്.

    മോഹന്‍ലാല്‍ നായകനാകുന്ന ഷാജി കൈലാസിന്റെ താണ്ഡവമാണ് ഓണച്ചിത്രങ്ങളില്‍ ഏറ്റവും പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമം. മോഹന്‍ലാല്‍ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന എല്ലാ ചേരുവകളും അല്പം കൂടിയ അളവില്‍ തന്നെ ചേര്‍ത്തിരിക്കുന്ന ഈ ചിത്രം മറ്റൊരു മെഗാ ഹിറ്റ് പ്രതീക്ഷയോടെയാണെത്തുന്നത്.

    മമ്മൂട്ടിക്ക് ഇത്തവണ ഓണച്ചിത്രമില്ല. കഴിഞ്ഞ വര്‍ഷം വിനയന്റെ രാക്ഷസരാജാവ് തിടുക്കത്തില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ഓണത്തിനെത്തിയെങ്കിലും മമ്മൂട്ടിയുടെ ഒരു മലയാള ചിത്രത്തിന്റെയും ഷൂട്ടിംഗ് ഇപ്പോള്‍ നടക്കുന്നില്ലെന്നതുകൊണ്ട് ഇത്തവണ അതുണ്ടായില്ല.

    എങ്കിലും മമ്മൂട്ടി അതിഥി വേഷത്തിലെത്തുന്ന ഒരു ചിത്രം ഇത്തവണ ഓണത്തിനുണ്ട്. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഫാസില്‍ സംവിധാനം ചെയ്യുന്ന കയ്യെത്തും ദൂരത്ത് അനിയത്തിപ്രാവ് പോലെ ഹിറ്റ് തീര്‍ക്കുമെന്ന പ്രതീക്ഷയോടെയാണ് എത്തുന്നത്. പുതുമുഖങ്ങളായ ഷാനുവും നികിതയുമാണ് ചിത്രത്തിലെ നായികാനായകന്മാര്‍.

    ജയറാമിനും സുരേഷ് ഗോപിയ്ക്കും ഇത്തവണ ഓണച്ചിത്രമില്ല. മീശ മാധവന്റെ വന്‍ വിജയത്തിന് പിന്നാലെ ദിലീപിന്റെ മറ്റൊരു ചിത്രം കൂടി ഓണത്തിനെത്തുന്നു. കമല്‍ സംവിധാനം ചെയ്യുന്ന ഗ്രാമഫോണ്‍.

    കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ജോസ് തോമസിന്റെ സ്നേഹിതന്‍ ആണ് മറ്റൊരു ഓണച്ചിത്രം. പൃഥ്വിരാജ് നായകനാവുന്ന രണ്ട് ചിത്രങ്ങള്‍ ഇത്തവണ ഓണത്തിനുണ്ട്. രഞ്ജിത്തിന്റെ നന്ദനം, രാജസേനന്റെ നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍, അവനുണ്ടൊരു രാജകുമാരി.

    പ്രഖ്യാപനം പോലെ തന്നെ ഈ ചിത്രങ്ങളെല്ലാം ഓണത്തിനെത്തുമെന്ന് തീര്‍ച്ചയാക്കാനാവില്ല. കഴിഞ്ഞ ഓണത്തിന് റിലീസ് ചെയ്യുമെന്നറിയിച്ചിരുന്ന കുമാരസംഭവം, മാജിക്ലാംപ് എന്നിവ വര്‍ഷമൊന്നായിട്ടും ഇതുവരെ തിയേറ്ററുകളിലെത്തിയിട്ടില്ല. മേഘമല്‍ഹാര്‍, കൃഷ്ണ ഗോപാലകൃഷ്ണ എന്നിവയും ഓണച്ചിത്രങ്ങളുടെ പട്ടികയിലുണ്ടായിരുന്നിട്ടും അവ റിലീസ് ചെയ്തത് പിന്നെയും മാസങ്ങള്‍ കഴിഞ്ഞാണ്.

    ഇപ്പോള്‍ ഓണത്തിന് റിലീസ് ചെയ്യുമെന്നറിയിച്ചിട്ടുള്ള നന്ദനം കഴിഞ്ഞ വിഷുവിന് റിലീസ് ചെയ്യാനിരുന്നതാണ്. ഇത്ര മാസങ്ങളായിട്ടും അത് പെട്ടിയില്‍ തന്നെ ഇരിക്കുകയായിരുന്നു.



    അവന്‍ സാക്ഷാല്‍ കാശിനാഥന്‍. കാശി എന്നറിയപ്പെടുന്ന കാശിനാഥന്‍. തിന്മയ്ക്കെതിരെ തന്റെ കരുത്ത് ഉപയോഗിക്കുന്ന നീതിമാന്‍...


    ചരിത്രം ഉറങ്ങുന്ന, മിശ്രിത സംസ്കാരത്തിന്റെ അവശേഷിപ്പുകളുള്ള മട്ടാഞ്ചേരിയുടെ പശ്ചാത്തലത്തിലാണ് കമല്‍ ഗ്രാമഫോണിന്റെ കഥ പറയുന്നത്...


    കണ്ട ദിവസം തന്നെ സുഷമ സച്ചിന്‍ മാധവന്റെ മനസിലേക്ക് കുടിയേറി. തനിക്കായി ഈ ഭൂമിയില്‍ പിറന്നവളാണ് അവളെന്ന് അവന്റെ ഹൃദയം മന്ത്രിച്ചു...


    ജോസ് തോമസിന്റെ സ്നേഹിതന്‍ പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും പുതിയ കഥ പറയുന്നു...


    മനുവിന്റെ മനസില്‍ ബാലാമണിയാണുള്ളതെന്ന് അപ്പോഴാണ് അവര്‍ അറിഞ്ഞത്. അത് തറവാട്ടില്‍ കുറെ പ്രശ്നങ്ങളുണ്ടാക്കി...


    അനന്തുവിന്റെ മനസില്‍ മുറപ്പെണ്ണിനോട് പ്രണയം മുളച്ചു. മുറപ്പെണ്ണിന് തിരിച്ചും. ശത്രുതയുടെ വേലിക്കെട്ടുകള്‍ തകര്‍ത്ത് അവര്‍ അടുത്തു...

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X