ബിജു നായകനാവുന്ന അപ്രകാരം തന്നെ
ബിജു നായകനാവുന്ന അപ്രകാരം തന്നെ
ആഗസ്ത് 10, 2004
നവാഗത സംവിധായകനായ ബിജു സി. കണ്ണന്‍ ഒരുക്കുന്ന അപ്രകാരം തന്നെ എന്ന ചിത്രത്തില്‍ ബിജു മേനോന്‍ നായനായി അഭിനയിക്കുന്നു. സൗമ്യം എന്ന ചിത്രത്തിന് ശേഷം ബിജു മേനോന്‍ നായകവേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രമാണിത്.
ശിവം പോലുള്ള ചിത്രങ്ങളുടെ പരാജയത്തിന് ശേഷം നായകവേഷങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ബിജു മേനോന്‍ വിമുഖത പ്രകടിപ്പിക്കുന്നു എന്ന് വാര്‍ത്തയുണ്ടായിരുന്നു. ദീപങ്ങള്‍ സാക്ഷി, ചൂണ്ട തുടങ്ങിയ ചിത്രങ്ങളില്‍ നായകവേഷം ചെയ്യാമെന്നേറ്റതിന് ശേഷം ഈ ചിത്രങ്ങളില്‍ നിന്ന് ബിജു പിന്‍മാറുകയായിരുന്നു. ഇപ്പോള്‍ ഒരു ഇടവേളക്ക് ശേഷം ബിജു വീണ്ടും നായകനായെത്തുകയാണ്.
ആരിഫ് മുഹമ്മദ്, ജോയി ചെമ്മാച്ചേല്‍, ബാദുഷ, നാലപ്പാട്ട് അശോകന്‍, ഇ. എ. രാജേന്ദ്രന്‍, ടി. എസ്. രാജു, കോട്ടയം പുരുഷന്‍, സൗപര്‍ണിക, സൗമ്യ എസ്. നായര്‍, പാര്‍വതി, കൃപ, റോസ്ലിന്‍, സീമ ജി. നായര്‍, ശാന്താദേവി തുടങ്ങിയവരും അപ്രകാരം തന്നെ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നു.
ശിവപ്രസാദാണ് തിരക്കഥയും സംഭാഷണവും രചിക്കുന്നത്. ഛായാഗ്രഹണം കെ. പി. നമ്പ്യാതിരി. സുനില്‍ ഐക്കരയാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പാലക്കാട്ട് ശ്രീകൃഷ്ണപുരത്ത് നടക്കും.


Click it and Unblock the Notifications