ചട്ടമ്പി വേലായുധനായി ലാല്‍
ചട്ടമ്പി വേലായുധനായി ലാല്‍
ആഗസ്ത് 10, 2004
ചട്ടമ്പി കഥാപാത്രങ്ങളെ മോഹന്‍ലാല്‍ മുമ്പും അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തമാവുന്നു താപ്പാനയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ചട്ടമ്പി കഥാപാത്രം. തമാശക്കാരനായ ചട്ടമ്പി വേലായുധന്‍ മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ വ്യത്യസ്ത കഥാപാത്രമായിരിക്കും.
രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് താപ്പാന. മീശമാധവന്‍, മനസിനക്കരെ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായ രഞ്ജന്‍ പ്രമോദ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് താപ്പാന.
മൂന്ന് ചിത്രങ്ങള്‍ക്ക് മാത്രം തിരക്കഥയൊരുക്കിയതിന് ശേഷം സംവിധായകന്റെ മേലങ്കിയണിയുന്ന ആദ്യത്തെ തിരക്കഥാകൃത്തായിരിക്കും രഞ്ജന്‍ പ്രമോദ്. രഞ്ജന്‍ പ്രമോദ് ആദ്യമായി തിരക്കഥ രചിച്ച രണ്ടാം ഭാവം വിജയമായില്ലെങ്കിലും തുടര്‍ന്ന് തിരക്കഥയെഴുതിയ രണ്ട് ചിത്രങ്ങളും വന്‍വിജയമായി. നാലാമതെഴുതുന്ന തിരക്കഥ രഞ്ജന്‍ തന്നെ സംവിധാനം ചെയ്യുന്നു. ഒട്ടേറെ പരസ്യചിത്രങ്ങള്‍ സംവിധാനം ചെയ്തതിന്റെ അനുഭവബലത്തിലാണ് രഞ്ജന്‍ ചലച്ചിത്ര സംവിധായകന്റെ മേലങ്കിയണിയുന്നത്.
തിരക്കഥാകൃത്തുക്കളായി തുടങ്ങി സംവിധാനരംഗത്തേക്ക് കടന്ന ലോഹിതദാസ്, ശ്രീനിവാസന്‍, രഞ്ജിത്ത് തുടങ്ങിയവരുടെ പട്ടികയിലേക്ക് താപ്പാനയിലൂടെ രഞ്ജന്‍ പ്രമോദും പേരുചേര്‍ക്കുന്നു. ആദ്യചിത്രത്തില്‍ തന്നെ മോഹന്‍ലാല്‍ നായകനാവുന്നുവെന്നത് രഞ്ജന്റെ അരങ്ങേറ്റത്തിന് തിളക്കമേറ്റുന്നു.
മീശമാധവന്‍, മനസിനക്കരെ എന്നീ ചിത്രങ്ങള്‍ പോലെ നര്‍മത്തിന്റെ മേമ്പൊടിയോടെയാണ് താപ്പാനയുടെയും കഥ പറയുന്നത്. വര്‍ണചിത്രയാണ് താപ്പാന നിര്‍മിക്കുന്നത്.


Click it and Unblock the Notifications