രേണുകയുടെ കന്നഡ ചിത്രം ഹിറ്റിലേക്ക്
രേണുകയുടെ കന്നഡ ചിത്രം ഹിറ്റിലേക്ക്
ആഗസ്ത് 10, 2005
അഭിരാമിക്കും മീരാ ജാസ്മിനും ശേഷം രേണുകാ മേനോനും കന്നഡ പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നു. രേണുക നായികയായി അഭിനയിച്ച ന്യൂസ് എന്ന കന്നഡ ചിത്രം നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ചുവരികയാണ്.
കന്നഡയിലെ സൂപ്പര്‍താരം ഉപേന്ദ്രയാണ് ചിത്രത്തിലെ നായകന്‍. എം.കെ.മഹേശ്വര്‍ സംവിധാനം ചെയ്ത ചിത്രം വിജയിച്ചതോടെ രേണുക കന്നഡ പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ചു കഴിഞ്ഞു.
ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ രേണുക അവതരിപ്പിച്ചിരിക്കുന്നത്. അയ്യര്‍ ദി ഗ്രേറ്റില്‍ മമ്മൂട്ടി അവതരിപ്പിച്ചതിന് സമാനമായ കഥാപാത്രമാണ് ഈ ചിത്രത്തിലെ ദിവ്യ. ദിവ്യ കാണുന്ന സ്വപ്നങ്ങളൊക്കെ യാഥാര്‍ഥ്യമാവുകയും അത് ഒരു പത്രത്തിന് മാത്രം കിട്ടുന്ന വാര്‍ത്തയാവുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഗുരു എന്ന പത്രപ്രവര്‍ത്തകനായാണ് ഉപേന്ദ്ര ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. റീമാസെന്നും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications