കാവ്യാ മാധവന്‍ തടി കുറയ്ക്കുന്നു
കാവ്യാ മാധവന്‍ തടി കുറയ്ക്കുന്നു
ആഗസ്ത് 11, 2001
തന്റെ തടി വല്ലാതെ കൂടിവരുന്നു എന്ന പരാതി എല്ലാ ഭാഗത്തു നിന്നും ഉയര്‍ന്നതിനെത്തുടര്‍ന്ന് കാവ്യാമാധവന്‍ തടി കുറയ്ക്കാന്‍ ശ്രമം തുടങ്ങി. സ്വന്തം നാടായ നീലേശ്വരത്തെ ഫിറ്റ്നസ് വേള്‍ഡ് ഹെല്‍ത്ത് ക്ലബില്‍ വ്യായാമത്തിനു പോവുകയാണ് ഇപ്പോള്‍ കാവ്യ.
ഷൂട്ടിംഗ് ലൊക്കേഷനില്‍ ചോക്കലേറ്റുകളും ഐസ്ക്രീമുകളും വാരിവലിച്ച് തിന്നുന്ന സ്വഭാവമാണ് കാവ്യയുടെ തടി കൂടാന്‍ കാരണമെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. കാവ്യയും ഇക്കാര്യം സമ്മതിക്കുന്നുണ്ട്.
എന്തായാലും മലയാള സിനിമയിലെ ഈ ടീനേജ് താരം കൂടിക്കൂടിവരുന്ന തടിയെക്കുറിച്ച് ബോധവതിയായിക്കഴിഞ്ഞു. തടി കുറയ്ക്കുന്നതിനു പുറമെ ശരീരത്തിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുന്നതിനുള്ള വ്യായാമമുറകളും യോഗാവിധികളും ഹെല്‍ത്ത് ക്ലബില്‍ കാവ്യ അഭ്യസിച്ചു പോരുന്നു.
മോഹന്‍ലാലിനെ നായകനാക്കി തമ്പി കണ്ണന്താനം സംവിധാനം ചെയ്യുന്ന ലാണ് കാവ്യ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിനു ശേഷം വിനയന്റെ എന്ന ചിത്രമാണ് പൂര്‍ത്തിയാക്കുക.


Click it and Unblock the Notifications