പനോരമയില്‍ നാല് മലയാള ചിത്രങ്ങള്‍
പനോരമയില്‍ നാല് മലയാള ചിത്രങ്ങള്‍
ആഗസ്ത് 11, 2001
ദില്ലി: ബാംഗ്ലൂരില്‍ ഒക്ടോബറില്‍ നടക്കുന്ന അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിന്റെ (ഐഎഫ്എഫ്ഐ) പനോരമാ വിഭാഗത്തില്‍ നാല് മലയാള ചലച്ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി.
ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മഴ, ആര്‍.ശരത് സംവിധാനം ചെയ്ത സായാഹ്നം, ടി.കെ.രാജിവ്കുമാര്‍ സംവിധാനം ചെയ്ത ജലമര്‍മരം, ജയരാജ് സംവിധാനം ചെയ്ത ശാന്തം എന്നിവയാണ് പനോരമയില്‍ ഉള്‍പ്പെടുത്തിയത്. മലയാളിയായ ബിജു വിശ്വനാഥിന്റ ദേജാവു എന്ന ചിത്രവും പനോരമയിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്.
മൊത്തം 30 ചിത്രങ്ങളാണ് പനോരമയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


Click it and Unblock the Notifications