ഹൈവേ പൊലീസില്‍ റിയാസ്ഖാന്‍, രംഭ
ഹൈവേ പൊലീസില്‍ റിയാസ്ഖാന്‍, രംഭ
ആഗസ്ത് 11, 2004
ബാലേട്ടനിലെ വില്ലന്‍ വേഷത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയമായ അരങ്ങേറ്റം കുറിച്ച റിയാസ്ഖാന്‍ നായകനാവുന്ന ചിത്രമാണ് ഹൈവേ പൊലീസ്. തമിഴകത്തെ ഗ്ലാമര്‍ സുന്ദരി രംഭയാണ് ചിത്രത്തിലെ നായിക.
ബാലേട്ടന് ശേഷം ഒരു പിടി ചിത്രങ്ങളില്‍ വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിച്ച റിയാസ്ഖാന്‍ നായകവേഷം അവതരിപ്പിക്കുന്ന ഏതാനും ചിത്രങ്ങളാണ് ഇപ്പോള്‍ ഒരുങ്ങുന്നത്. കാക്കക്കറുമ്പന്‍ എന്ന ചിത്രത്തില്‍ അഭിനയപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിച്ച റിയാസ്ഖാന്‍ ഹായ്, ത്രില്‍ എന്നീ ചിത്രങ്ങളിലും നായകവേഷമണിയുന്നുണ്ട്.
മയിലാട്ടത്തിന് ശേഷം രംഭ വീണ്ടും നായികയായി വേഷമിടുന്ന മലയാളചിത്രമാണ് ഹൈവേ പൊലീസ്. ജഗതി ശ്രീകുമാര്‍, നെപ്പോളിയന്‍, രാജന്‍ പി. ദേവ്, റിസബാവ, മാള, സുരേഷ് കൃഷ്ണ, ബാബു നമ്പൂതിരി, പൂര്‍ണിമ, കൊല്ലം തുളസി, കല്പന, കെ. പി. എ. സി. ലളിത, സുകുമാരി, പൊന്നമ്മ ബാബു, ഹരിതചന്ദ്രന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
ഹൈവേ പൊലീസ് സംവിധാനം ചെയ്യുന്നത് നവാഗതനായ പ്രസാദ് വാളാച്ചേരിയാണ്. ബാബുരാജിന്റെ കഥക്ക് കലൂര്‍ ഡെന്നീസ് തിരക്കഥയും സംഭാഷണവും രചിക്കുന്നു. ക്യാമറ കുട്ടന്‍. ബെസ്റ് ഓഫ് ഫൈന്‍ സിനിമാസിന്റെ ബാനറില്‍ നൗഷാദ് പടയത്താണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications