ബ്ലാക്കില്‍ ശ്രേയ നായിക
ബ്ലാക്കില്‍ ശ്രേയ നായിക
ആഗസ്ത് 11, 2004
മമ്മൂട്ടി നായകനാവുന്ന ബ്ലാക്ക് എന്ന ചിത്രത്തില്‍ എസ്എസ് മ്യൂസിക് ചാനലിലെ അവതാരകയും തെലുങ്ക് നടിയുമായ ശ്രേയാ റെഡ്ഢി നായികയാവുന്നു.
എസ്എസ് മ്യൂസിക്ക് ചാനലിന്റെ അവതാരക എന്ന നിലയില്‍ ഏറെ ശ്രദ്ധേയയായ ശ്രേയ റെഡ്ഢി തെലുങ്ക് സിനിമയില്‍ നടത്തിയ പരീക്ഷണത്തിന് ശേഷമാണ് മലയാളത്തിലെത്തുന്നത്. ഈയിടെ കൊച്ചിയിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തിയ അഭിപ്രായ സര്‍വെയില്‍ ഏറ്റവും ജനപ്രീതിയുള്ള ടിവി അവതാരകയായി തിരഞ്ഞെടുക്കപ്പെട്ടത് ശ്രേയ റെഡ്ഢിയാണ്.
തെലുങ്കിലെ ശ്രേയയുടെ അരങ്ങേറ്റ ചിത്രം വന്‍പരാജയമായിരുന്നു. അതുകൊണ്ടുതന്നെ ബ്ലാക്കിലെ വേഷത്തില്‍ ശ്രേയക്ക് ഏറെ പ്രതീക്ഷകളുണ്ട്.
ചെന്നൈയില്‍ നിന്നും കൊച്ചിയിലേക്ക് വരുന്ന ഒരു പെണ്‍കുട്ടിയായാണ് ശ്രേയ ബ്ലാക്കില്‍ അഭിനയിക്കുന്നത്. കൂടുതലായും ഇംഗ്ലീഷും തമിഴും ഇടക്ക് മുറിമലയാളവും സംസാരിക്കുന്ന കഥാപാത്രമാണ് ശ്രേയയുടേത്. അതുകൊണ്ടുതന്നെ അന്യഭാഷയില്‍ നിന്നെത്തുന്ന ഈ നടിക്ക് ഭാഷാപ്രശ്നം കാര്യമായി ഉണ്ടാവാനിടയില്ല.
ഒരു ഫെമിനിസ്റ് കഥാപാത്രത്തെയാണ് ശ്രേയ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥാഗതിയെ നിര്‍ണയിക്കുന്ന ഏറെ പ്രാധാന്യമുള്ള കഥാപാത്രമാണ് ശ്രേയയുടേത്. നായകനും നായികയുമായുള്ള പതിവ് പ്രണയരംഗങ്ങളൊന്നും ചിത്രത്തിലില്ല.
രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ബ്ലാക്കില്‍ മമ്മൂട്ടി ഷണ്‍മുഖന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഗുണ്ടയായി ജീവിതം തുടങ്ങി പൊലീസ് ഓഫീസറാവുന്ന ഒരു കഥാപാത്രമായാണ് മമ്മൂട്ടി വേഷമിടുന്നത്. ലാല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ലാലാണ് ചിത്രം നിര്‍മിക്കുന്ന്.


Click it and Unblock the Notifications