മലയാളത്തെ വീണ്ടും പ്രേതം പിടിക്കുന്നു

By Staff

മലയാളത്തെ വീണ്ടും പ്രേതം പിടിക്കുന്നു
ആഗസ്ത് 11, 2005

മലയാള സിനിമയില്‍ വീണ്ടും പ്രേതസിനിമാതരംഗം. ഹൊറര്‍ പ്രമേയ പശ്ചാത്തലത്തില്‍ നാലോളം പുതിയ ചിത്രങ്ങളാണ് മലയാളത്തില്‍ ഒരുങ്ങുന്നത്.

സന്തോഷ്ശിവന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന അനന്തഭദ്രം ഒരു പ്രേതകഥയെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. ഇതേ പേരില്‍ സുനില്‍ പരമേശ്വരന്‍ എഴുതിയ ഹൊറര്‍ നോവലാണ് സന്തോഷ് ശിവന്‍ സിനിമയാക്കുന്നത്. മന്ത്രവാദവും ആഭിചാരവും തന്ത്രമന്ത്രവിദ്യകളും നിറഞ്ഞുനില്‍ക്കുന്ന ഈ ചിത്രം സാങ്കേതിക പരീക്ഷണങ്ങളുടെ പിന്‍ബലത്തോടെയാണ് സന്തോഷ് ശിവന്‍ ഒരുക്കുന്നത്.

ഹൊറര്‍ ചിത്രമെന്ന് പറയാനാവില്ലെങ്കിലും കെ.മധു മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന നേരറിയാന്‍ സിബിഐ പ്രേതകഥയുടെ പശ്ചാത്തലത്തിലുള്ള ചിത്രമാണ്. ചിത്രത്തിന്റെ പരസ്യവാചകം പോലും സിബിഐ വേഴ്സസ് സൂപ്പര്‍ നാച്വറല്‍ ഫോഴ്സസ് എന്നാണ്. പ്രേതം നടത്തിയതെന്ന് തെളിവുകളുടെ പിന്തുണയോടെ വിശദീകരിക്കപ്പെടുന്ന ഒരു കൊലപാതകത്തിന്റെ സത്യാവസ്ഥ കണ്ടെത്താന്‍ സിബിഐ ഓഫീസര്‍ സേതുരാമയ്യര്‍ നടത്തുന്ന അന്വേഷണത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്.

അനന്തഭദ്രത്തിന്റെ രചന നടത്തിയ സുനില്‍ പരമേശ്വരന്റെ വെള്ളമന എന്ന ഹൊറര്‍ നോവലും സിനിമയായി ആവിഷ്കരിപ്പെടുന്നു. ജയരാജാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സുനില്‍ പരമേശ്വരന്റെ ഭദ്രാസനം എന്ന നോവലും സിനിമയാക്കാനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്.

മലയാളത്തില്‍ ആകാശഗംഗയുടെ വിജയത്തിനു ശേഷം ഒരു പിടി ഹൊറര്‍ ചിത്രങ്ങളെത്തിയിരുന്നു. ഇടക്കാലത്ത് നിലച്ച ഹൊറര്‍ സിനിമാ തരംഗം വീണ്ടും പുനരുജ്ജീവിപ്പിക്കപ്പെടുകയാണെന്നാണ് ഈ സിനിമകള്‍ നല്‍കുന്ന സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X