ചിരിയുടെ താളമേളം

By Staff

ചിരിയുടെ താളമേളം
ആഗസ്ത് 12, 2004

നര്‍മം വിതറുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി നിസാര്‍ ഒരുക്കുന്ന ചിത്രമാണ് താളമേളം. കലാഭവന്‍ മണിയും ഹരിശ്രീ അശോകനും ജഗതി ശ്രീകുമാറുമാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

റിസോര്‍ട്ട് തുടങ്ങണമെന്ന ഡോ. ഗൗരീശങ്കറിന്റെ മോഹം സാക്ഷാത്കരിക്കാന്‍ സുഹൃത്തുക്കളായ മേജര്‍ നായരും പ്ലാന്റര്‍ കൊച്ചൗസേപ്പും എല്ലാ സഹായങ്ങളും നല്‍കി. അതിനായി ഗൗരീശങ്കര്‍ നടത്തിയിരുന്ന ഭ്രാന്താശുപത്രിയും സ്ഥലവും വിറ്റു. ആലപ്പുഴയിലെ തീരദേശത്ത് റിസോര്‍ട്ട് തുടങ്ങി.

ഏറെ കഷ്ടപ്പെട്ടാണ് ഡോക്ടറും സുഹൃത്തുക്കളും ഭ്രാന്താശുപത്രിയിലെ ഭ്രാന്തന്മാരെ ഒഴിപ്പിച്ചത്. എന്നാല്‍ വേദന രാമകൃഷ്ണനും ഗിന്നസ് ഗോപാലനും ആശുപത്രി വിട്ട് പോവാന്‍ ഒരുതരത്തിലും തയ്യാറായില്ല. അങ്ങനെ അവരെ റിസോര്‍ട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവേണ്ടിവന്നു. തുടര്‍ന്നുണ്ടാവുന്ന രസകരമായ സംഭവങ്ങളെ കുറിച്ചാണ് താളമേളം പറയുന്നത്.

ഡോ. ഗൗരീശങ്കറായി ജഗതി ശ്രീകുമാറും വേദന രാമകൃഷ്ണനായി കലാഭവന്‍ മണിയും ഗിന്നസ് ഗോപാലനായി ഹരിശ്രീ അശോകനും വേഷമിടുന്നു. മേജര്‍ നായരെ അമേരിക്കന്‍ അച്ചായനും പ്ലാന്റര്‍ കൊച്ചൗസേപ്പിനെ അവതരിപ്പിക്കുന്നത് ജനാര്‍ദനനുമാണ്.

സായികുമാര്‍, ഇന്ദ്രന്‍സ്, ഇന്നസെന്റ്, മധുപാല്‍, സലിംകുമാര്‍, മച്ചാന്‍ വര്‍ഗീസ്, പ്രേംകുമാര്‍, എന്‍. എല്‍. ബാലകൃഷ്ണന്‍, വി. ഡി. രാജപ്പന്‍, കോട്ടയം ഷാജോണ്‍, ഇന്ദ്രജ, കല്പന, പ്രിയങ്ക, ശാന്തകുമാരി, അഞ്ജലി, റോസിയ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X