twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രാജാരവിവര്‍മയെ കുറിച്ച് ഇംഗ്ലീഷ് ചിത്രം

    By Staff
    |

    രാജാരവിവര്‍മയെ കുറിച്ച് ഇംഗ്ലീഷ് ചിത്രം
    ആഗസ്ത് 13, 2002

    രാജാരവിവര്‍മയുടെ ജീവിതം ടി. കെ. രാജീവ്കുമാര്‍ ഒരു ഇംഗ്ലീഷ് ചിത്രത്തിന് പ്രമേയമാക്കുന്നു. രവിവര്‍മയുടെ ജീവിതത്തിലെ ഒരു സംഭവവും ഐതിഹ്യവും സംയോജിപ്പിച്ചാണ് രാജീവ്കുമാര്‍ ചിത്രമൊരുക്കുന്നത്.

    രവിവര്‍മയുടെ കലാജീവിതത്തിലെ ഒരു വിചിത്ര സംഭവത്തിലേക്കാണ് രാജീവ്കുമാര്‍ ക്യാമറ തിരിക്കുന്നത്. അപ്സരസായ ഉര്‍വശിയുടെ ചിത്രം വരക്കാനായി രവിവര്‍മ നടത്തിയ ശ്രമങ്ങളെ കുറിച്ച് അദ്ദേഹത്തിന്റെ ജീവചരിത്രത്തിലുള്ള വിവരണങ്ങളാണ് ചിത്രത്തിനാസ്പദം.

    ഉര്‍വശിയെ കുറിച്ചുള്ള ഒരു ഐതിഹ്യമായിരുന്നു രവിവര്‍മയുടെ ചിത്രരചനയ്ക്ക് പ്രചോദനം. ദേവേന്ദ്രന്റെ കൊട്ടാരത്തിലെ നര്‍ത്തകിയായ ഉര്‍വശിയ്ക്ക് കുറച്ചു കാലം പുരൂരവസിന്റെ ഭാര്യയായി ജീവിക്കേണ്ടിവന്നു. പുരൂരവസ് ഉര്‍വശിയെ ഭാര്യയാക്കിയത് കഠിനതപസിലൂടെയായിരുന്നു.

    ഉര്‍വശിയെ ഭാര്യയാക്കാന്‍ വരം നേടുമ്പോള്‍ ഒരു നിബന്ധനയുണ്ടായിരുന്നു. ഉര്‍വശിയുടെ നശരീരം പ്രകാശത്തില്‍ കാണാനിടയായില്‍ അവള്‍ സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകും. ഉര്‍വശിയെ സ്വര്‍ഗത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായി ദേവേന്ദ്രന്‍ ഒരു ചതിപ്രയോഗം നടത്തി. ഇടിമിന്നലിന്റെ വെളിച്ചത്തില്‍ പൂരൂരവസ് ഉര്‍വശിയുടെ നശരീരം കാണാനിടയായി. ഉര്‍വശിക്ക് തിരിച്ചുപോകേണ്ടിവന്നു. മിന്നല്‍പ്രഭയില്‍ പിരിയുന്നതിന്റെ വേദനയും പൂരൂരവസിനോടൊപ്പം കഴിഞ്ഞതിന്റെ ആഹ്ലാദവും ഉര്‍വശിയുടെ മുഖത്ത് മിന്നിമറയുന്നത് പൂരൂരവസ് കണ്ടു.

    ഐതിഹ്യത്തിലെ ഈ ഭാഗം ചായങ്ങളിലേക്ക് പകര്‍ത്തുവാനാണ് രവിവര്‍മ ശ്രമിച്ചത്. ചിത്രത്തിന് മോഡലായി രവിവര്‍മ കണ്ടെത്തിയത് മഹാരാഷ്ട്രക്കാരിയായ ഒരു സ്ത്രീയെയാണ്. ചിത്രം വരക്കാനായി ഇരുപത് ദിവസം തന്നോടൊപ്പം നയായി കഴിയണമെന്ന് മോഡലിനോട് ആവശ്യപ്പെട്ടു. അങ്ങനെയാണ് രവിവര്‍മയുടെ ഉര്‍വശി സാക്ഷാത്കരിക്കപ്പെടുന്നത്.

    ഈ സംഭവവും ഐതിഹ്യവും സംയോജിപ്പിച്ചാണ് രാജീവ്കുമാര്‍ ചിത്രമൊരുക്കുന്നത്. ഗുഡ്നൈറ്റ് മോഹനാണ് ചിത്രം നിര്‍മിക്കുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X