»   » അമ്മക്കിളിക്കൂടില്‍ മുകേഷ് കുടുംബസമേതം

അമ്മക്കിളിക്കൂടില്‍ മുകേഷ് കുടുംബസമേതം

Posted By:
Subscribe to Filmibeat Malayalam

അമ്മക്കിളിക്കൂടില്‍ മുകേഷ് കുടുംബസമേതം
ആഗസ്ത് 13, 2003

നമ്മുടെ നായകനടന്മാര്‍ ഉറ്റവരോടൊത്ത് സിനിമയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. മോഹന്‍ലാല്‍ ഒന്നാമനില്‍ മകന് അഭിനയിക്കാന്‍ അവസരം ഒരുക്കിക്കൊടുത്തെങ്കില്‍ ജയറാം രണ്ട് ചിത്രങ്ങളിലാണ് മകനോടൊത്ത് അഭിനയിച്ചത്. ഇവര്‍ക്ക് പിന്നാലെ മുകേഷും ഉറ്റവരുമായി സിനിമയില്‍ പ്രത്യക്ഷപ്പെടുന്നു.

മുകേഷ് അഭിനയിക്കുന്നത് മകനോടൊത്തല്ല എന്നൊരു വ്യത്യാസമുണ്ട്. ഭാര്യ സരിതയോടും സരിതയുടെ അമ്മ വിജയകുമാരിയോടുമൊത്താണ് മുകേഷ് പത്മകുമാര്‍ സംവിധാനം ചെയ്യുന്ന അമ്മക്കിളിക്കൂടില്‍ അഭിനയിക്കുന്നത്.

അതിഥി വേഷത്തിലാണ് മുകേഷ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പഴയകാല നായികനടിയായ സരിത ഏറെ കാലത്തിന് ശേഷമാണ് സിനിമയില്‍ വീണ്ടുമെത്തുന്നത്. വിജയകുമാരി സിനിമാരംഗത്തുണ്ട്. രഞ്ജിത്തിന്റെ നന്ദനത്തില്‍ വിജയകുമാരി അഭിനയിച്ചിരുന്നു.

രഞ്ജിത്ത് തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജും നവ്യാനായരുമാണ് നായികാനായകന്മാരാവുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X