വസുന്ധരാദാസ് വിവാഹിതയാവുന്നു
വസുന്ധരാദാസ് വിവാഹിതയാവുന്നു
ആഗസ്ത് 13, 2003
നടിയും ഗായികയുമായ വസുന്ധരാദാസ് വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്നു. കാമുകനായ റോബര്‍ട്ടോ നാരായണുമായുള്ള വിവാഹനിശ്ചയം അടുത്തുതന്നെയുണ്ടാവും.
ബാംഗ്ലൂരിലെ ഒരു ബാന്റില്‍ ഡ്രം വായിക്കുന്നയാളാണ് റോബര്‍ട്ടോ നാരായണ്‍. സംഗീതമാണ് ഇരുവരെയും ഒന്നിപ്പിച്ചത്. ഗായികയായ വസുന്ധരാദാസ് റോബര്‍ട്ടോ നാരായണുമായി അടുക്കുന്നതിന് സംഗീതത്തോടുള്ള പ്രണയം നിമിത്തമായി.
തമിഴ്് ചിത്രമായ മുതല്‍വനിലെ ഹിറ്റ് ഗാനമായ ഷക്കലക്ക ബേബി.... എന്ന ഗാനം ആലപിച്ചാണ് വസുന്ധര സിനിമയില്‍ ഗായികയെന്ന നിലയില്‍ തുടക്കമിടുന്നത്. എ. ആര്‍. റഹ്മാന്‍ പരിചയപ്പെടുത്തിയ ഈ ഗായിക പിന്നീട് അഭിനയരംഗത്തേക്കു കടന്നു. കമലഹാസന്‍ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ഹേ റാമില്‍ നായികയുടെ വേഷം ചെയ്ത വസുന്ധര ആദ്യചിത്രത്തോടെ തന്നെ ഏറെ ശ്രദ്ധേയയായി.
തമിഴില്‍ അജിത്തിന്റെ നായികയായി സിറ്റിസണിലാണ് വസുന്ധര പിന്നീട് പ്രത്യക്ഷപ്പെട്ടത്. വസുന്ധരക്ക് ഇപ്പോള്‍ കന്നഡയിലാണ് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നത്. മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ രാവണപ്രഭുവില്‍ നായികയായി മലയാളത്തിലും അരങ്ങേറിയ വസുന്ധര വജ്രം എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications