twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമാ പ്രതിസന്ധി തീര്‍ക്കാന്‍ തീയറ്റര്‍ ശ്രുംഖല

    By Staff
    |

    സിനിമാ പ്രതിസന്ധി തീര്‍ക്കാന്‍ തീയറ്റര്‍ ശ്രുംഖല
    ആഗസ്ത് 13, 2004

    കോയമ്പത്തൂര്‍: ചലച്ചിത്ര രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാനായി പുത്തന്‍ മാര്‍ഗ്ഗങ്ങള്‍ തേടുകയാണ് തെക്കേഇന്ത്യയിലെ ചലച്ചിത്ര വ്യവസായ ലോകം.

    കേബിള്‍ ടി.വി.യും വ്യാജ സി.ഡി.യുമാണ് ചലച്ചിത്ര രംഗത്തിന് കനത്ത പ്രഹരം ഏല്‍പ്പിയ്ക്കുന്നത്. ഇതിനെ എങ്ങനെ നേരിടാമെന്നതാണ് ഇവരുടെ ആലോചനാ വിഷയം. തെക്കേ ഇന്ത്യയിലാകെ ഉള്ള ഒരു തീയറ്റര്‍ ശ്രുംഖല ആണ് പുതിയ പരിഹാര മാര്‍ഗ്ഗമായി ആലോചിയ്ക്കുന്നത്.

    കേരളം, തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്ര എന്നിവിടങ്ങളിലെ 1800 സിനിമാ തിയ്യേറ്ററുകളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള പദ്ധതി അവതരിപ്പിയ്ക്കുന്നത് പിരമിഡ് സായ്മീര തിയേറ്റേഴ്സ് ലിമിറ്റഡ് എന്ന കമ്പനിയാണ്. 600 കോടി മൂലധനമുള്ള കമ്പനി നവംബര്‍ ആദ്യവാരത്തില്‍ പബ്ലിക്ക് ലിമിറ്റഡ് സ്ഥാപനമാകും. തമിഴ് സിനിമാനിര്‍മ്മാതാവും നടനുമായ പിരമിഡ് നടരാജന്‍, പി.എസ്. സ്വാമിനാഥന്‍, എന്‍. നാരായണന്‍ എന്നിവരാണ് കമ്പനിയുടെ സംരംഭകര്‍.

    തെക്കേഇന്ത്യയില്‍ പൂട്ടാറായിരിയ്ക്കുന്ന 1800 സിനിമാ തീയറ്ററുകളെ ഏഴു വര്‍ഷത്തേക്ക് വാടകയ്ക്കെടുക്കുന്നതാണ് കമ്പനിയുടെ ആദ്യ പ്രവര്‍ത്തനം.

    തമിഴ്നാട്ടിലെ 400ഉം കര്‍ണ്ണാടകത്തിലെ 300ഉം കേരളത്തിലെ 500ഉം ആന്ധ്രയിലെ 600ഉം തീയറ്ററുകളാണ് വാടകയ്ക്കെടുക്കുന്നത്.

    കരാര്‍ ഉറപ്പിച്ചശേഷം കമ്പനി തീയറ്ററുകള്‍ പുനരുദ്ധരിക്കും. എല്ലാ തിയ്യേറ്ററുകളും എ ക്ലാസ് തലത്തിലാക്കും. വലിയ സ്ക്രീന്‍, എയര്‍ കണ്ടീഷനിങ്ങ്, പുഷ്ബാക്ക് ഇരിപ്പിടങ്ങള്‍, സീറ്റുകള്‍ക്കിടയില്‍ അധികസ്ഥലം, ദമ്പതികള്‍ക്ക് ഇരിപ്പിടമായി സോഫ, കുടുംബത്തിന് പ്രത്യേക ക്യാബിന്‍, ഡിജിറ്റല്‍ ശബ്ദസംവിധാനം എന്നിവ ഏര്‍പ്പെടുത്തും. റസ്റോറന്റ്, കുട്ടികള്‍ക്ക് കളിസ്ഥലം, എടിഎം കേന്ദ്രം, ബ്രൗസിങ്ങ് സെന്റര്‍, ക്ലോക്ക്റൂം, ഐസ്ക്രീം പാര്‍ലര്‍ എന്നിവയും വലിയ വിശ്രമഹാളും തീയറ്റര്‍ അങ്കണത്തിലുണ്ടാവും. ശ്ര്ജംഖലയിലുള്ള എല്ലാ തീയറ്ററുകളും ഒരേ രീതിയിലായിരിക്കും ഒരുക്കുക.

    കമ്പ്യൂട്ടര്‍വത്കൃത ടിക്കറ്റ് റിസര്‍വേഷനും കൗണ്ടറിലുണ്ടാകും.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X