രണ്ടാം ഭാഗം നിര്‍മിക്കാന്‍ മണിക്ക് ഭാഗ്യമില്ല

By Staff

രണ്ടാം ഭാഗം നിര്‍മിക്കാന്‍ മണിക്ക് ഭാഗ്യമില്ല
ആഗസ്ത് 13, 2005

പല സൂപ്പര്‍ഹിറ്റുകളും നിര്‍മിച്ചിട്ടുള്ള പ്രശസ്ത നിര്‍മാതാവാണ് എം.മണി. സൂപ്പര്‍ഹിറ്റുകള്‍ നിര്‍മിക്കാന്‍ കഴിഞ്ഞിട്ടും അവയുടെ രണ്ടാം ഭാഗങ്ങള്‍ ഒരുക്കുമ്പോള്‍ അവ നിര്‍മിക്കാനുള്ള അവസരം മണിക്ക് കിട്ടാറില്ല. രണ്ട് ചിത്രങ്ങളുടെ കാര്യത്തിലാണ് മണിക്ക് ഈ നിര്‍ഭാഗ്യം നേരിടേണ്ടിവന്നത്.

സിബിഐ ഡയറിക്കുറിപ്പ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രം നിര്‍മിച്ച മണി തന്നെയായിരുന്നു ആ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ജാഗ്രതയുടെയും നിര്‍മാതാവ്. എന്നാല്‍ ആ ചിത്രത്തിന്റെ മൂന്നും നാലും ഭാഗങ്ങള്‍ നിര്‍മിക്കാന്‍ മണിക്ക് അവസരം ലഭിച്ചില്ല. സൂപ്പര്‍ഹിറ്റായ സേതുരാമയ്യര്‍ സിബിഐ നിര്‍മിച്ചത് സംവിധായകനായ കെ.മധു തന്നെയാണ്. ഇതിനെതിരെ മണി കോടതിയെ സമീപ്പിച്ചെങ്കിലും പ്രയോജനമുണ്ടായില്ല.

ഇപ്പോള്‍ സിബിഐ പരമ്പരയിലെ നാലാമത്തെ ചിത്രമായ നേരറിയാന്‍ സിബിഐ അടുത്ത മാസം തിയേറ്ററുകളിലെത്തുകയാണ്. ഈ ചിത്രവും നിര്‍മിക്കാന്‍ മണിക്ക് അവസരം ലഭിച്ചില്ല.

സുരേഷ് ഗോപിയുടെ കമ്മിഷണര്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രം നിര്‍മിച്ചത് മണിയാണ്. എന്നാല്‍ ആ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ഭരത്ചന്ദ്രന്‍ ഐപിഎസ് ഒരുക്കിയപ്പോള്‍ ചിത്രം നിര്‍മിക്കാനുള്ള അവസരം മണിക്ക് ലഭിച്ചില്ല. ആ ചിത്രത്തിന്റെ സംവിധായകനായ രഞ്ജി പണിക്കര്‍ തന്നെയാണ് ചിത്രം നിര്‍മിച്ചതും.

ഈ തുടര്‍ഭാഗങ്ങള്‍ സൂപ്പര്‍ഹിറ്റുകളാണെന്നത് അവ നിര്‍മിക്കാന്‍ അവസരം ലഭിക്കാത്തതില്‍ മണിക്കുള്ള ഇഛാഭംഗത്തിന്റെ ആക്കം കൂട്ടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X