രാഷ്ട്രീയനേതാവായി സുരേഷ്ഗോപി

By Staff

രാഷ്ട്രീയനേതാവായി സുരേഷ്ഗോപി
ആഗസ്ത് 13, 2005

ജനാധിപത്യം എന്ന ചിത്രത്തില്‍ മുഖ്യമന്ത്രി കഥാപാത്രമായി വേഷമിട്ട് തിളങ്ങാന്‍ സുരേഷ് ഗോപിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ആ ചിത്രം സൂപ്പര്‍ഹിറ്റാവുകയും ചെയ്തു. ഭരത്ചന്ദ്രന്‍ ഐപിഎസ്സിലൂടെ സൂപ്പര്‍തിരിച്ചുവരവ് നടത്തിയ സുരേഷ് ഗോപി ഇപ്പോഴിതാ വീണ്ടും രാഷ്ട്രീയനേതാവിന്റെ കുപ്പായമണിയുന്നു.

ഹരിദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സുരേഷ് ഗോപി രാഷ്ട്രീയനേതാവായി പ്രത്യക്ഷപ്പെടുന്നത്. മമ്മൂട്ടിയെ നായകനാക്കി ഇന്ദ്രപ്രസ്ഥം എന്ന ഹൈടെക് ത്രില്ലറൊരുക്കിയ ഹരിദാസ് ഈ ചിത്രത്തിലും പുതുസാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് പരീക്ഷണങ്ങള്‍ക്കൊരുങ്ങുന്നു.

തന്റേതായ ജനാധിപത്യ സ്വപ്നങ്ങള്‍ സൂക്ഷിക്കുന്ന രാഷ്ട്രീയനേതാവായാണ് സുരേഷ് ഗോപി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ടെലിവിഷന്‍ ചാനലുകള്‍ തമ്മിലുള്ള അണിയറപ്പോരാട്ടവും ചിത്രത്തില്‍ പ്രമേയമാകുന്നുണ്ട്.

സായികുമാര്‍, സിദ്ദിക്ക്, വിജയരാഘവന്‍, രാജന്‍ പി. ദേവ്, ക്യാപ്റ്റന്‍ രാജു, ജനാര്‍ദനന്‍, ലാലു അലക്സ്, സാദിക്ക് തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. നായികയുടെ വേഷത്തില്‍ പുതുമുഖമാണ്.

ഇന്ദ്രപ്രസ്ഥത്തിന് തിരക്കഥയെഴുതിയ റോബിന്‍ തിരുമലയാണ് ഈ ചിത്രത്തിനും തിരക്കഥ രചിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് ഇളയരാജ സംഗീതം പകരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X