സിബി മലയില്‍ ചിത്രത്തില്‍ ബിജു, മണി

By Staff

സിബി മലയില്‍ ചിത്രത്തില്‍ ബിജു, മണി
ആഗസ്ത് 14, 2002

ആയിരത്തില്‍ ഒരുവനു ശേഷം സിബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിജു മേനോനും കലാഭവന്‍ മണിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കിസാന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഇഷ്ടത്തിലൂടെ സിബി മലയില്‍ പരിചയപ്പെടുത്തിയ നവ്യാനായരാണ് നായിക.

മനോജ് കെ. ജയന്‍, വിജയകുമാര്‍, ലാല്‍, സായികുമാര്‍, നരേന്ദ്രപ്രസാദ്, ശ്രീനാഥ്, ലക്ഷ്മി, മീനാ ഗണേഷ് എന്നിവരാണ് ചിത്രത്തിലഭിനയിക്കുന്ന മറ്റ് പ്രധാന അഭിനേതാക്കള്‍.

പോള്‍ ബ്രദേഴ്സാണ് കഥയും തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയും സച്ചിദാനന്ദന്‍ പുഴങ്കരയും രചിച്ച ഗാനങ്ങള്‍ക്ക് ജോണ്‍സണ്‍ ഈണം പകര്‍ന്നിരിക്കുന്നു.

ഛായാഗ്രഹണം സാലു ജോര്‍ജ്. എഡിറ്റിംഗ് എല്‍. ഭൂമിനാഥന്‍. പ്രെസ്റോ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X