twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    താണ്ഡവം കളക്ഷന്‍ റിക്കോര്‍ഡിലേക്ക്

    By Staff
    |

    താണ്ഡവം കളക്ഷന്‍ റിക്കോര്‍ഡിലേക്ക്
    ആഗസ്ത് 14, 2002

    മോഹന്‍ലാലിന്റെ ഓണച്ചിത്രം താണ്ഡവം റിലീസ് ചെയ്ത ആദ്യദിവസങ്ങളില്‍ തന്നെ കളക്ഷനില്‍ റിക്കാര്‍ഡിടുന്നു. കേരളത്തിലെ 54 തിയേറ്ററുകളില്‍ ആഗസ്ത് 11 ഞായറാഴ്ച റിലീസ് ചെയ്ത ചിത്രം ആദ്യത്തെ രണ്ട് ദിവസം കൊണ്ടുതന്നെ വിതരണക്കാര്‍ക്ക് നേടികൊടുത്തത് 27 ലക്ഷം രൂപ.

    മലയാള സിനിമയുടെ ചരിത്രത്തില്‍ റെക്കോഡ് കളക്ഷനാണിതെന്ന് ചിത്രത്തിന്റെ സംവിധായകനായ ഷാജി കൈലാസ് പറഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളിലും അഭൂതപൂര്‍വമായ കളക്ഷന്‍ തുടരുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

    ചിത്രത്തിന്റെ നിര്‍മാണത്തിന് ചെലവായത് 2.65 കോടിയാണ്. ആദ്യരണ്ടു ദിവസം കൊണ്ടുതന്നെ നിര്‍മാണ ചെലവിന്റെ പത്തിലൊന്ന് നേടാനാവുകയെന്നത് പ്രതിസന്ധിയില്‍ നില്‍ക്കുന്ന മലയാള സിനിമാ രംഗത്ത് ഒരു നല്ല വാര്‍ത്തയാണ്.

    മോഹന്‍ലാല്‍ ചിത്രമായ രാവണപ്രഭുവാണ് ഇപ്പോള്‍ കളക്ഷന്‍ റിക്കോര്‍ഡില്‍ ഒന്നാമത്. രാവണപ്രഭുവും നരസിംഹവും അതിന് മുമ്പ് ആറാം തമ്പുരാനുമായിരുന്നു കളക്ഷനില്‍ ഒന്നാമത്. റിക്കോര്‍ഡ് തിരുത്തുകയെന്ന മോഹന്‍ലാല്‍ ചിത്രങ്ങളുടെ പതിവ് താണ്ഡവവും തുടരുമെന്നാണ് സൂചന.

    വളരെ വ്യത്യസ്തമായ കഥാസന്ദര്‍ഭമാണ് ചിത്രത്തിനായി ഷാജി കൈലാസ് തിരഞ്ഞെടുത്തിരിക്കുന്നത്. വെളിച്ചെണ്ണ വാഹനങ്ങള്‍ക്ക് ഇന്ധനമായി ഉപയോഗിക്കാവുന്ന സാങ്കേതികവിദ്യ കണ്ടുപിടിച്ച കൃഷിക്കാരനായാണ് നെടുമുടി വേണു ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. വെളിച്ചെണ്ണ വാഹനങ്ങള്‍ക്ക് ഇന്ധനമായി ഉപയോഗിക്കാവുന്ന സാങ്കേതികവിദ്യ ഈയിടെ ഒരു മലയാളി കണ്ടുപിടിച്ചുവെന്ന വാര്‍ത്തയാണ് ഈ കഥാപാത്രത്തിന് ആധാരം.

    ഈ സാങ്കേതികവിദ്യയെ വ്യാവസായികമായി ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് മോഹന്‍ലാലും ഷാജി കൈലാസും. ചിത്രത്തില്‍ ഇതിന് നെടുമുടിയുടെ കഥാപാത്രത്തിലൂടെ പ്രചാരണവും നല്‍കുന്നു. വ്യവസായവും സിനിമയും കൈകോര്‍ക്കുന്ന ഒരു അപൂര്‍വ കാഴ്ച, അല്ലേ?

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X