എന്നും പ്രിയപ്പെട്ടവള്‍ക്ക്

By Staff

എന്നും പ്രിയപ്പെട്ടവള്‍ക്ക്
ആഗസ്ത് 14, 2003

നവാഗത സംവിധായകനായ വി. ജയദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്നും പ്രിയപ്പെട്ടവള്‍ക്ക്. അഭിനയ് ആണ് ചിത്രത്തിലെ നായകന്‍. നായിക പുതുമുഖമാണ്.

നര്‍മം ചാലിച്ച കുടുംബകഥയാണ് എന്നും പ്രിയപ്പെട്ടവള്‍ക്ക് പറയുന്നത്. ആത്മസുഹൃത്തുക്കളാണ് മോഹനവര്‍മ എന്ന ബിസിനസുകാരനും മേനോനും. മോനോന്‍ ചില പ്രശ്നങ്ങളില്‍ ചെന്നുപെട്ടപ്പോള്‍ സഹായിക്കാന്‍ മോഹനവര്‍മയാണ് മുന്നോട്ടുവന്നത്.

മേനോന്റെ മകള്‍ അശ്വിനി വിഷ്ണു എന്ന ചെറുപ്പക്കാരനുമായി പ്രണയത്തിലായി. പ്രണയം നാട്ടുകാരും വീട്ടുകാരും അറിഞ്ഞു. മേനോന്‍ ഈ ബന്ധത്തെ എതിര്‍ത്തു. എന്നാല്‍ മകള്‍ പിന്‍മാറാന്‍ തയ്യാറായിരുന്നില്ല. താന്‍ വിഷ്ണുവിന്റെ കൂടെ ഇറങ്ങിപ്പോവുമെന്ന് അശ്വനി പറഞ്ഞതോടെ മേനോന്‍ തകര്‍ന്നുപോയി.

മേനോനെ ശ്രീരാമനും മോഹനവര്‍മയെ രാജന്‍ പി. ദേവുമാണ് അവതരിപ്പിക്കുന്നത്. ജഗതി ശ്രീകുമാര്‍, ദേവന്‍, നാരായണന്‍ നായര്‍, മച്ചാന്‍ വര്‍ഗീസ്, സലിം, പ്രകാശ് പയ്യാനക്കല്‍, ഊര്‍മിള ഉണ്ണി, പൊന്നമ്മ ബാബു എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

സംവിധായകന്‍ വി. ജയദാസിന്റെ മക്കളായ സുധാസ്, സുജാസ് എന്നിവരാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.അഹമ്മദ് കൊടിയന്നൂരിന്റെ വരികള്‍ക്ക് നവാഗത സംഗീത സംവിധായകനായ നവോദയ ബാലകൃഷ്ണന്‍ ഈണം പകരുന്നു. ക്യാമറ ഇ. എസ്. ജോയി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X