ദേശീയ അവാര്‍ഡ് മീരാ ജാസ്മിന്?
ദേശീയ അവാര്‍ഡ് മീരാ ജാസ്മിന്?
ആഗസ്ത് 14, 2004
ദില്ലി: മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിക്കുന്നതിന് മീരാ ജാസ്മിന് സാധ്യതയെന്ന് അറിയുന്നു. പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മീരാ ജാസ്മിനെ അവാര്‍ഡിന് പരിഗണിയ്ക്കുന്നത്. ആഗസ്ത് 14 ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് അവാര്‍ഡുകള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.
മാര്‍ഗം എന്ന ചിത്രത്തിലെ അഭിനയത്തിന് നെടുമുടി വേണു ജൂറിയുടെ പ്രത്യേക അവാര്‍ഡിന് അര്‍ഹനായേക്കുമെന്നറിയുന്നു. തമിഴ് നടന്‍ വിക്രം (പിതാമഹന്‍) മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടേക്കും. നെടുമുടിയെയും വിക്രമിനെയും കമലഹാസനെയുമാണ് അവസാനറൗണ്ടില്‍ അവാര്‍ഡിനായി പരിഗണിച്ചത്.
മികച്ച ബാലനടനുള്ള അവാര്‍ഡും മലയാളത്തിന് ലഭിച്ചേക്കും. എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലെ അഭിനയത്തിന് ജയറാമിന്റെ മകനായ കാളിദാസനെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്.
മറാത്തി ചിത്രമായ സാത്ത് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടതായി അറിയുന്നു. സാമൂഹികക്ഷേമ ചിത്രത്തിനുള്ള അവാര്‍ഡിന് പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തെ പരിഗണിക്കുന്നുണ്ട്. അശോക് ആര്‍. നാഥ് സംവിധാനം ചെയ്ത സാഫല്യം ആണ് മികച്ച മലയാള ചിത്രം.


Click it and Unblock the Notifications