രസികനായി 10 ലക്ഷത്തിന്റെ തെരുവ്

By Staff

രസികനായി 10 ലക്ഷത്തിന്റെ തെരുവ്
ആഗസ്ത് 14, 2004

സിനിമയുടെ നിര്‍മാണ ചെലവ് കുറക്കണമെന്ന മുറവിളിയുയരുന്ന സമയമാണിത്. ഫിലിം ചേംബര്‍ പോലുള്ള സംഘടനകള്‍ നിര്‍മാണചെലവ് എത്രവരെയാവാമെന്ന് നിജപ്പെടുത്തുന്നിടത്തോളമെത്തി ഈ മുറവിളി. എന്നാല്‍ ചില നിര്‍മാതാക്കള്‍ ഇപ്പോഴും ചെലവിനെ സംബന്ധിച്ച നിബന്ധനകള്‍ കാര്യമാക്കുന്നില്ല.

ദിലീപിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന രസികന്‍ എന്ന ചിത്രത്തിന് വേണ്ടി ഒരു കൃത്രിമതെരുവ് തന്നെ നിര്‍മിക്കാന്‍ നിര്‍മാതാവ് സമ്മതം മൂളി. പത്ത് ലക്ഷം രൂപയാണ് ഈ തെരുവ് നിര്‍മിക്കാനുള്ള ചെലവ്.

തിരുവനന്തപുരത്തെ ദളവാ തെരുവിന്റെ മാതൃകയില്‍ കൊച്ചിയിലെ മണപ്പാട്ടിപ്പറമ്പിലാണ് കൃത്രിമതെരുവ് ഉണ്ടാക്കുന്നത്. ഒരു തെരുവിന്റെ കഥ പറയുന്ന ചിത്രമാണ് രസികന്‍. ദളവാ തെരുവില്‍ മുഴുവന്‍ സമയ ചിത്രീകരണം ഏറെ ആയാസമേറിയതിനാല്‍ കൊച്ചിയില്‍ സിനിമക്കായി ഒരു കൃത്രിമതെരുവ് നിര്‍മിക്കാനുള്ള തീരുമാനത്തിലെത്തുകയായിരുന്നു നിര്‍മാതാവും സംവിധായകനും.

ചകിരിയും പ്ലൈവുഡും പാഴ്ത്തടികളും ഉപയോഗിച്ചാണ് തെരുവിലെ കെട്ടിടങ്ങള്‍ ഉണ്ടാക്കുന്നത്. ദളവാ തെരുവിലെ കൂറ്റന്‍ പ്രതിമയും ക്ഷേത്രവും കൃത്രിമതെരുവിലും പുന:സൃഷ്ടിക്കുന്നുണ്ട്.

കലാസംവിധായകനായ ജോസ് നെല്ലിക്കല്‍ ആണ് ദളവാ തെരുവ് പുന:സൃഷ്ടിക്കുന്നത്. മീശമാധവന്‍, പട്ടാളം, വെള്ളിത്തിര, റണ്‍വെ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കലാസംവിധായകനാണ് ജോസ് നെല്ലിക്കല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X