ബാബയെ പിടിയ്ക്കുന്ന ആരാധകക്കിടുവകള്‍
ബാബയെ പിടിയ്ക്കുന്ന ആരാധകക്കിടുവകള്‍
ആഗസ്ത് 15, 2002
ചെന്നൈ : ആരാധന വിറ്റു കാശുമാറാനുറച്ച ബാബ രജനീകാന്ത് അന്തം വിട്ടു നില്‍ക്കുകയാണ്. നാട് ഇന്ത്യയാണെന്നും തരികിടകള്‍ക്ക് ഇവിടെ പഞ്ഞമില്ലെന്നും മറന്നു പോയ ബാബയെ ആരാധകര്‍ അത് നന്നായി ഓര്‍മ്മിപ്പിച്ചിരിക്കുന്നു.
ബാബയെ ബ്രാന്‍ഡ് ചെയ്യാനുളള രജനിയുടെ തീരുമാനമാണ് ഇപ്പോള്‍ കുരിശായി മാറിയത്. ബാബ എന്ന ചിത്രത്തിന്റെ ഒരു ഭാഗവും ആരും ദുരുപയോഗം ചെയ്യരുത് എന്ന ഉദ്ദേശത്തോടെയാണ് ചിത്രം ബ്രാന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. കോടികളാണ് ഈ ഇടപാടില്‍ സ്റൈല്‍ മന്നല്‍ സ്വന്തമാക്കിയത്. കഥയിങ്ങനെ.
ബാബ എന്ന ചിത്രത്തില്‍ രജനിയുടെ സംഭാഷണങ്ങള്‍, മുദ്രകള്‍, കുപ്പായം, തലപ്പാവ് ഇവയൊക്കെ ഉപയോഗിക്കാനുളള അനുവാദം എആര്‍എം എന്ന കമ്പനിയ്ക്കാണ് നല്‍കിയിരുന്നത്. ബാബ ലോഗോ പതിപ്പിച്ച കുപ്പായങ്ങളും തലപ്പാവും എന്തിന് ബീഡി പോലും വിറ്റ് കോടികള്‍ കൊയ്യാമെന്ന് കരുതിയ കമ്പനിയാണ് ഇഞ്ചി കടിച്ച വന്യജീവിയെപ്പോലെയായത്.


Click it and Unblock the Notifications