അവാര്‍ഡ് തുക അനാഥാലയത്തിന്: മീര
അവാര്‍ഡ് തുക അനാഥാലയത്തിന്: മീര
ആഗസ്ത് 15, 2004
കോഴിക്കോട്: അവാര്‍ഡ് ലഭിച്ചതില്‍ നിറഞ്ഞ സന്തോഷമുണ്ടെന്നും അവാര്‍ഡ് തുക മുഴുവനായും പാലക്കാട് പ്രവര്‍ത്തിയ്ക്കുന്ന സ്നേഹം ചാരിറ്റബിള്‍ ട്രസ്റിന്റെ അനാഥാലയത്തിന് സംഭാവന ചെയ്യുമെന്നും മീരാ ജാസ്മിന്‍ പറഞ്ഞു. ദേശീയ അവാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്ന് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മീരാ ജാസ്മിന്‍.
അവാര്‍ഡ് ഒരിയ്ക്കലും ആഗ്രഹിച്ചിരുന്നില്ല. വിവിധ ഭാഷകളില്‍ പേരെടുത്ത കഴിവുള്ള ഒട്ടേറെ നടികളുണ്ട്. അവരുടെ ഇടയില്‍ നിന്ന് ഞാന്‍ മികച്ച നടിയാവുമെന്ന് വിശ്വസിയ്ക്കാന്‍ പ്രയാസമുണ്ട്. - മീര ജാസ്മിന്‍ പറഞ്ഞു.
ചന്ദ്രന്‍ സാര്‍ വിളിച്ചറിയച്ചപ്പോള്‍ വിശ്വസിച്ചു. ഉടനെ വീട്ടില്‍ വിളിച്ചുപറഞ്ഞു. അവര്‍ക്കും വലിയ സന്തോഷമായി. ഈ ബഹുമതി ഈശ്വരന് സമര്‍പ്പിയ്ക്കുന്നു. എത്ര കഴിവുള്ള നടിയായാലും മികച്ച കഥാപാത്രങ്ങള്‍ കിട്ടാന്‍ ഈശ്വരാനുഗ്രഹം വേണമല്ലോ.- മീര പറഞ്ഞു.
പാഠം ഒന്ന് ഒരു വിലാപത്തിലെ ഷാഹിനയെ എനിക്കിഷ്ടപ്പെട്ടു. ഉള്‍ക്കൊണ്ട് അഭിനയിക്കാന്‍ ശ്രമിച്ചു. അതു വിലയിരുത്തേണ്ടത് പ്രേക്ഷകരാണ്. - മീര അഭിപ്രായപ്പെട്ടു.


Click it and Unblock the Notifications