ഷാഫി ചിത്രത്തില്‍ പൃഥ്വി, ജയസൂര്യ

By Staff

ഷാഫി ചിത്രത്തില്‍ പൃഥ്വി, ജയസൂര്യ
ആഗസ്ത് 15, 2004

സൂപ്പര്‍ഹിറ്റായ പുലിവാല്‍കല്യാണത്തിന് ശേഷം ഷാഫി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് തൊമ്മനും മക്കളും. പൃഥ്വിരാജും ജയസൂര്യയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പുലിവാല്‍ കല്യാണത്തില്‍ നായകനായ ജയസൂര്യ രണ്ടാമത്തെ തവണയാണ് ഷാഫി ചിത്രത്തില്‍ വേഷമിടുന്നതെങ്കില്‍ പൃഥ്വിരാജ് ഷാഫിയുമായി ഒന്നിക്കുന്നത് ആദ്യമായാണ്. സ്വപ്നക്കൂട് എന്ന ചിത്രത്തിലാണ് ഇതിന് മുമ്പ് പൃഥ്വിരാജും ജയസൂര്യയും ഒന്നിച്ചഭിനയിച്ചത്. ആ ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു.

വണ്‍മാന്‍ഷോ, കല്യാണരാമന്‍, പുലിവാല്‍ കല്യാണം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാഫി സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് തൊമ്മനും മക്കളും. ബെന്നി പി. നായരമ്പലമാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. ഷാഫിയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ കല്യാണരാമനും തിരക്കഥ എഴുതിയത് ബെന്നി പി. നായരമ്പലമാണ്. ഷാഫിയുടെ മുന്‍ചിത്രങ്ങള്‍ പോലെ മുഴുനീളതമാശച്ചിത്രമാണ് തൊമ്മനും മക്കളും.

ലാല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ലാലാണ് ചിത്രം നിര്‍മിക്കുന്നത്. ഷാഫിയുടെ കല്യാണരാമന്‍, പുലിവാല്‍ കല്യാണം എന്നീ ചിത്രങ്ങളും ലാലാണ് നിര്‍മിച്ചത്. ഒക്ടോബറില്‍ എറണാകുളത്ത് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X