ഓണത്തിന് ഗോപികക്ക് രണ്ടു ചിത്രങ്ങള്‍
ഓണത്തിന് ഗോപികക്ക് രണ്ടു ചിത്രങ്ങള്‍
ആഗസ്ത് 15, 2005
തമിഴിലെന്ന പോലെ മലയാളത്തിനും തിളങ്ങിനില്‍ക്കാന്‍ കഴിയുന്നതില്‍ ഗോപിക സന്തുഷ്ടയാണ്. ഇത്തവണ ഓണത്തിന് ഗോപിക നായികയായ രണ്ടു ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുന്നത്.
മലയാളത്തില്‍ ആദ്യം അവഗണിക്കപ്പെട്ടെങ്കിലും ഇപ്പോള്‍ ഇങ്ങനെയൊരു തിരിച്ചുവരവ് നടത്താന്‍ കഴിഞ്ഞുവല്ലോയെന്ന ആഹ്ലാദത്തിലാണ് ഗോപിക. ചാന്തുപൊട്ട് എന്ന ദിലീപ് ചിത്രവും നേരറിയാന്‍ സിബിഐ എന്ന മമ്മൂട്ടി ചിത്രവുമാണ് ഗോപിക നായികയായി അഭിനയിച്ച ഇത്തവണത്തെ ഓണച്ചിത്രങ്ങള്‍.
ചാന്തുപൊട്ടില്‍ ദിലീപിന്റെ ജോഡിയായാണ് ഗോപിക അഭിനയിക്കുന്നത്. ചിത്രത്തിലുടനീളമുള്ള കഥാപാത്രമാണ് ഗോപികക്ക്. ദിലീപിനൊപ്പമുള്ള ഗോപികയുടെ ഒട്ടേറെ രംഗങ്ങള്‍ ചിത്രത്തിലുണ്ട്. തീരപ്രദേശത്തെ ഒരു സാധാരണ പെണ്‍കുട്ടിയുടെ വേഷമാണ് ഗോപികക്ക്.
സിബിഐ പരമ്പരയിലെ നാലാമത്തെ ചിത്രമായ നേരറിയാന്‍ സിബിഐയിലെ കഥാപാത്രത്തിനും ഗോപികക്ക് പ്രതീക്ഷയുണ്ട്. ഒരു കൊലപാതകത്തിനു പിന്നിലെ സത്യമെന്തെന്ന് അന്വേഷിക്കുന്ന സിബിഐ ഓഫീസര്‍ സേതുരാമയ്യരെ സഹായിക്കുന്ന പെണ്‍കുട്ടിയുടെ വേഷമാണ് ഗോപികക്ക്.


Click it and Unblock the Notifications