ലോകസുന്ദരി അഥീനയായി കസ്തൂരി
ലോകസുന്ദരി അഥീനയായി കസ്തൂരി
ആഗസ്ത് 16, 2001
ഗ്രീക്ക് സുന്ദരി അഥീന മലയാള സിനിമയിലുമെത്തുന്നു. ആര്‍തര്‍ മൂവീസിനു വേണ്ടി കൃഷ്ണദാസ് സംവിധാനം ചെയ്യുന്ന അഥീനയിലൂടെയാണ് ഈ ഗ്രീക്ക് സുന്ദരി മലയാളത്തിലെത്തുന്നത്. ഒരിടവേളക്കു ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന കസ്തൂരിയാണ് അഥീനയെ അവതരിപ്പിക്കുന്നത്.
ആയിരം വര്‍ഷം ജരാനരകള്‍ ബാധിക്കാതെ ശരീരം സൂക്ഷച്ചവളാണ് അഥീന. ദേവലോകമാണിക്യം സ്വന്തമാക്കാന്‍ വേണ്ടി രാജഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം നാല്പതു യുവാക്കളെ തടവറയില്‍ പാര്‍പ്പിച്ച് അവരുടെ അണിവിരലില്‍ നിന്ന് രക്തമെടുത്ത് പതിനാലുതരം പൂക്കളുടെ ചാറും പതിനാലു സുഗന്ധദ്രവ്യങ്ങളും ചേര്‍ത്ത് ദേഹത്ത് പുരട്ടി പൊയ്കയില്‍ നീന്തിക്കയറിയാണ് അഥീന അവരുടെ ശരീരം സൂക്ഷിച്ചത്.
തികച്ചും വ്യത്യസ്തമായ കഥയും ട്രീറ്റ്മെന്റുമായാണ് കൃഷ്ണദാസിന്റെ ചിത്രം ഒരുങ്ങുന്നത്. രചന ഷാജി ടി. നെടുങ്കല്ലേല്‍. ജോഫി തരകന്റെ വരികള്‍ക്ക് നടേശന്‍ സംഗീതം പകരുന്നു. യേശുദാസ്, വിജയ് യേശുദാസ്, ജയചന്ദ്രന്‍, ചിത്ര, സുജാത, വിശ്വനാഥ്, സോനി എന്നിവര്‍ പാടുന്നു.
പുതുമുഖമായ ഷാജിയാണ് നായകന്‍. സ്ഫടികം ജോര്‍ജ്, ഇന്ദ്രന്‍സ്, ജഗന്നാഥന്‍, മേഘനാദന്‍, ദളപതി ദിനേശ്, ജെയിംസ് പാറയ്ക്കല്‍, സി. ജോയി, ഒ.എം. ജോര്‍ജ്, ആഞ്ചലോ, ആന്റോ കുന്നുകുഴി, രാഖി, ബിന്ദു, മാഗി, അടൂര്‍ പങ്കജം, ജോളി, ഈശോ, രോഹിണി എന്നിവരും അഭിനയിക്കുന്നു.


Click it and Unblock the Notifications