ആദിവാസിയായി കലാഭവന്‍ മണി
ആദിവാസിയായി കലാഭവന്‍ മണി
ആഗസ്ത് 16, 2002
അലി അക്ബര്‍ സംവിധാനം ചെയ്യുന്ന ബാംബൂ ബോയ്സില്‍ കലാഭവന്‍ മണി നായകനാവുന്നു. പ്രിയദര്‍ശിനിയാണ് നായിക.
ഒരു ആദിവാസിയായാണ് മണി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. മന്ദബുദ്ധിയായും അന്ധനായും പട്ടിപിടുത്തക്കാരനായും വിഭിന്ന വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള മണിയുടെ മറ്റൊരു വ്യത്യസ്ത വേഷമായിരിക്കും ബാംബൂ ബോയ്സിലേത്.
പുറംലോകം കാണാത്ത കാടിന്റെ മക്കളായ നാല് പേര്‍ സാഹചര്യങ്ങളുടെ വഴിത്തിരിവുകള്‍ക്കിടയില്‍ നഗരത്തിലെത്തുന്നു. അവര്‍ക്ക് നഗരത്തില്‍ നേരിടേണ്ടിവരുന്ന അനുഭവങ്ങളാണ് ബാംബൂ ബോയ്സ് പറയുന്നത്.
കലാഭവന്‍ മണിയെ കൂടാതെ കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, സലിം കുമാര്‍ എന്നിവരാണ് നഗരത്തിലെത്തുന്ന ആദിവാസികളായി അഭിനയിക്കുന്നത്.
ജഗതി ശ്രീകുമാര്‍, രാജന്‍ പി. ദേവ്, കെ. ടി. എസ്. പടന്ന, ബിന്ദു പണിക്കര്‍ എന്നിവരും വേഷമിടുന്നു.
ഗിരീഷ് പുത്തഞ്ചേരിയും അലി അക്ബറും രചിച്ച ഗാനങ്ങള്‍ക്ക് കെ. ജി സംഗീതം പകരുന്നു. ഛായാഗ്രഹണം ജെ. വില്യംസ്.
സീലൈന്‍ മൂവീസിന്റെ ബാനറില്‍ വി. എച്ച്. എം റഫീഖാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications