നസീറും മണിയും തിരക്കഥയെഴുതുന്നു

By Staff

നസീറും മണിയും തിരക്കഥയെഴുതുന്നു
ആഗസ്ത് 16, 2002

നിസാറിന്റെ പുതിയ ചിത്രമായ കായംകുളം കണാരന് കോട്ടയം നസീറും കലാഭവന്‍ മണിയും ചേര്‍ന്ന് തിരക്കഥ രചിക്കുന്നു.

ഇരുവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നര്‍മം നിറഞ്ഞ ഒട്ടേറെ മുഹൂര്‍ത്തങ്ങളാണ് ചിത്രത്തില്‍ ഒരുക്കിയിരിക്കുന്നത്.

പ്രശസ്തരായ മിമിക്രി കലാകാരന്മാരാണ് സണ്ണിയും ബാലുവും ഹംസയും സുകുവും. ഒരിക്കല്‍ ഒരു പ്രോഗ്രാം കഴിഞ്ഞ് മടങ്ങുന്നതിനിടയില്‍ ഒരു കൂട്ടം ആള്‍ക്കാരുമായി ഇവര്‍ക്ക് ഏറ്റുമുട്ടേണ്ടിവന്നു. സുകുവിനെയും ഹംസയെയും പൊലീസ് കസ്റഡിയിലെടുത്തു. സുകുവിനെയും ഹംസയെയും മോചിപ്പിക്കാനായി സണ്ണിയും ബാലുവും പല ശ്രമങ്ങളും നടത്തിയിട്ടും ഫലിച്ചില്ല.

അങ്ങനെയാണ് ഈ ആവശ്യവുമായി സ്ഥലം എം എല്‍ എയായ കായംകുളം കണാരനെ അവര്‍ ചെന്നുകാണുന്നത്. പക്ഷേ കേസിലിടപെടാന്‍ കായംകുളം കണാരനും തയ്യാറായില്ല. അതോടെ അവര്‍ ശബ്ദം അനുകരിക്കാനുള്ള തങ്ങളുടെ സിദ്ധി തന്നെ ആയുധമാക്കാനുറച്ചു. കായംകുളം കണാരന്റെ ശബ്ദത്തില്‍ എസ് ഐയെ വിളിച്ച് സുകുവിനെയും ഹംസയെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. സുകുവും ഹംസയും അങ്ങനെ മോചിതരായി.

പിന്നീട് പല കാര്യങ്ങള്‍ക്കും നാല്‍വര്‍ സംഘം ഈ മാര്‍ഗം സ്വീകരിച്ചു. ഇത് പല പ്രശ്നങ്ങളുമുണ്ടാക്കി. പ്രതിപക്ഷ നേതാവ് ഉള്‍പ്പെട്ട ഒരു പെണ്‍വാണിഭ സംഘം കസ്റഡിയിലായത് ഇവര്‍ ശബ്ദാനുകരണത്തിലൂടെ നടത്തിയ തന്ത്രം മൂലമാണ്.

ഈ സംഭവം നാട്ടില്‍ കോലാഹലമുണ്ടാക്കിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. നാല്‍വര്‍ സംഘം പൊലീസിന്റെ വലയിലായി. തുടര്‍ന്ന് അവര്‍ നേരിടേണ്ടിവരുന്ന അനുഭവങ്ങളാണ് ചിത്രം പറയുന്നത്.

സണ്ണിയെ കോട്ടയം നസീറും ബാലുവിനെ ഇന്ദ്രന്‍സും സുകുവിനെ കലാഭവന്‍ ഷാജോണും ഹംസയെ കലാഭവന്‍ പ്രജോഷും അവതരിപ്പിക്കുന്നു. ജഗതി ശ്രീകുമാര്‍, ഹരിശ്രീ അശോകന്‍, മധുപാല്‍, സിദ്ദിക്ക്, സജിതാബേട്ടി തുടങ്ങിയവരും അഭിനയിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X