മോഹന്‍ലാല്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്നു
മോഹന്‍ലാല്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്നു
ആഗസ്ത് 16, 2003
സിനിമാലോകത്ത് മോഹന്‍ലാല്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. 1978ല്‍ തിരനോട്ടം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ മോഹന്‍ലാല്‍ സിനിമയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്നത് വിവിധ ആഘോഷപരിപാടികളോടെയാണ് സിനിമാ പ്രവര്‍ത്തകര്‍ ആഘോഷിക്കുന്നത്.
തിരനോട്ടം എന്ന് പേരിട്ടിരിക്കുന്ന പരിപാടി സപ്തംബര്‍ ഏഴിന് തിരുവനന്തപുരത്ത് ആരംഭിക്കും. ഒരാഴ്ച നീളുന്ന വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഭാരതീയ കലാപീഠമാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ആഘോഷപരിപാടികളുടെ ഭാഗമായി മോഹന്‍ലാലിന്റെ ഏറ്റവും മികച്ച 25 ചിത്രങ്ങള്‍ തിരുവനന്തപുരത്തെ ടാഗോര്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും. സിനിമാപ്രദര്‍ശനത്തോടൊപ്പം ഓപ്പണ്‍ ഫോറവുമുണ്ടാവും.
മോഹന്‍ലാലിന് സഹപ്രവര്‍ത്തകര്‍ നല്‍കുന്ന ഗുരുദക്ഷിണ എന്ന മറ്റൊരു പരിപാടിയും നടക്കും. മോഹന്‍ലാലിന്റെ ചിത്രങ്ങളിലെ സ്റില്ലുകള്‍ പ്രദര്‍ശിപ്പിക്കും. സപ്തംബര്‍ 14ന് ആണ് പരിപാടിയുടെ സമാപനം. സമാപനചടങ്ങില്‍ മോഹന്‍ലാലിനെ ആദരിക്കും.
മോഹന്‍ലാലിന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമാണ് പരിപാടികളൊരുക്കുന്നത്. സംഘാടക സമിതിയുടെ കണ്‍വീനര്‍ നിര്‍മാതാവ് സുരേഷ് കുമാറാണ്.


Click it and Unblock the Notifications