»   » ഗീത തിരിച്ചുവരുന്നു

ഗീത തിരിച്ചുവരുന്നു

Posted By:
Subscribe to Filmibeat Malayalam

ഗീത തിരിച്ചുവരുന്നു
ആഗസ്ത് 16, 2004

നടി ഗീത ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് ശക്തമായി തിരിച്ചുവരുന്നു. ഷാജുണ്‍ കാര്യാല്‍ സംവിധാനം ചെയ്ത ഗ്രീറ്റിംസ് എന്ന ചിത്രത്തിലാണ് ഗീത പ്രധാന റോളില്‍ പ്രത്യക്ഷപ്പെടുന്നത്. ഒരു അഭിഭാഷകയുടെ വേഷമാണ് ഗീതയ്ക്ക് ഈ ചിത്രത്തില്‍. ഗ്രീറ്റിംഗ്സ് ഓണത്തിന് തിയറ്ററുകളിലെത്തും.

കെ.ബി. മധു സംവിധാനം ചെയ്യുന്ന ശംഭു എന്ന ചിത്രത്തിലും ഗീതയ്ക്ക് വേഷമുണ്ട്. മൂന്ന് വര്‍ഷം മുമ്പാണ് ഗീത ഒടുവില്‍ ഒരു മലയാള ചിത്രത്തില്‍ അഭിനയിച്ചത്. മേലേവാര്യത്തെ മാലാഖക്കുട്ടികള്‍ എന്ന ചിത്രത്തില്‍ ബാലചന്ദ്രമേനോനൊപ്പം നായികയായാണ് ഗീത അഭിനയിച്ചത്.

ഇത് ഒരു തിരിച്ചുവരവാണോ എന്ന ചോദ്യത്തിന് ഞാന്‍ എവിടെയും പോയിട്ടില്ല എന്നാണ് ഗീത മറുപടി നല്കുന്നത്. സിനിമ എനിയ്ക്ക് ഏറെ ഇഷ്ടമാണ്. അതുകൊണ്ട് തന്നെ ഞാന്‍ എപ്പോഴും ഇവിടെ ഉണ്ടായിരിക്കും. - ഗീത പറയുന്നു.

പഞ്ചാഗ്നി, ഒരു വടക്കന്‍ വീരഗാഥ, അമൃതം ഗമയ, ആവനാഴി, രാധാമാധവം, വാത്സല്യം എന്നിവയാണ് ഗീതയുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X