കിലുക്കത്തിന്റെ രണ്ടാം ഭാഗത്തില്‍ ലാല്‍ അതിഥി
കിലുക്കത്തിന്റെ രണ്ടാം ഭാഗത്തില്‍ ലാല്‍ അതിഥി
ആഗസ്ത് 16, 2005
സൂപ്പര്‍ഹിറ്റ് ചിത്രം കിലുക്കത്തിന്റെ രണ്ടാം ഭാഗത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു. കിലുകിലുക്കം എന്ന് പേരിട്ടിരിക്കുന്ന ചിത്രം സന്ധ്യാമോഹനാണ് സംവിധാനം ചെയ്യുന്നത്.
ഊട്ടിയിലെ ഗൈഡായി ജോലി ചെയ്യുന്ന ജോജിയുടെ വേഷത്തില്‍ മോഹന്‍ലാല്‍ വേഷമിട്ട കിലുക്കം മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പര്‍വിജയങ്ങളുടെ പട്ടികയില്‍ പെടുന്ന ചിത്രമാണ്. രണ്ടാം ഭാഗത്തില്‍ കിലുക്കത്തിന്റെ സംവിധായകനായ പ്രിയദര്‍ശനും ഒരു അതിഥിവേഷം അവതരിപ്പിക്കുന്നുണ്ട്.
കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, കാവ്യാമാധവന്‍ എന്നിവരാണ് കിലുകിലുക്കത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, കലാഭവന്‍ മണി, വിജയരാഘവന്‍, ശരത് സക്സേന, ഹരിശ്രീ അശോകന്‍, സലിംകുമാര്‍, മാമുക്കോയ, ഉണ്ടപ്പക്രു, ക്യാപ്റ്റന്‍ രാജു, ബിന്ദുപ്പണിക്കര്‍ തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
ഉദയ്കൃഷ്ണ, സിബി കെ. തോമസ് ടീമാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. ഷിബു ചക്രവര്‍ത്തിയുടെ ഗാനങ്ങള്‍ക്ക് ദീപക് ദേവ് സംഗീതം പകരുന്നു. ഛായാഗ്രഹണം സാലു ജോര്‍ജ്.


Click it and Unblock the Notifications