twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സത്യന്‍-ശ്രീനി ചിത്രത്തില്‍ പാര്‍ത്ഥിപനും

    By Staff
    |

    സത്യന്‍-ശ്രീനി ചിത്രത്തില്‍ പാര്‍ത്ഥിപനും
    ആഗസ്ത് 17, 2001

    തമിഴ് സംവിധായകനും നടനുമായ പാര്‍ത്ഥിപന്‍ മലയാള സിനിമയില്‍ അഭിനയിക്കുന്നു. ശ്രീനിവാസന്‍ തിരക്കഥയെഴുതി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വകയിലൂടെയാണ് പാര്‍ത്ഥിപന്‍ മലയാളത്തിലെത്തുന്നത്.

    തമിഴ്നാട്ടിലെ കുംഭകോണത്ത് മുട്ടക്കച്ചവടം നടത്തുന്ന ദൈവസഹായം എന്ന കഥാപാത്രത്തെയാണ് പാര്‍ത്ഥിപന്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. രണ്ടു ദിവസത്തിനുള്ളില്‍ തിരിച്ചെത്താമെന്ന് പറഞ്ഞ് കേരളത്തിലേക്ക് പോയ ജയകാന്തനെത്തേടിയിറങ്ങിയതാണ് ദൈവസഹായം.

    ജയകാന്തനെ അന്വേഷിച്ച് ദൈവസഹായം ഇപ്പോള്‍ പരുത്തിപ്പാറ ഗ്രാമത്തിലെത്തിക്കഴിഞ്ഞു. ഒരു ജീപ്പില്‍ തിക്കിത്തിരക്കിയാണ് പുള്ളി പരുത്തിപ്പാറയിലെത്തിയത്. കവലയിലിറങ്ങി ഒരു സിഗരറ്റെടുത്ത് വലിക്കാന്‍ തുടങ്ങിയപ്പോഴാണ് തന്റെ സന്തതസഹചാരിയായ മേല്‍മുണ്ട് ജീപ്പിലാണെന്ന് ദൈവസഹായം അറിയുന്നത്. ഉടന്‍തന്നെ പിന്നാലെ ഓടി ജീപ്പ് പിടിച്ചു നിര്‍ത്തി മേല്‍മുണ്ട് തിരിച്ചെടുക്കുകയും ചെയ്തു.

    ദൈവസഹായത്തിന്റെ ഈ പ്രവൃത്തി കണ്ട് ആനക്കാരന്‍ കിട്ടുണ്ണി കടയില്‍ നില്‍ക്കുന്നുണ്ടായിരുന്നു. ജയകാന്തനെ മുഖ്യശത്രുവായി കാണുന്ന തൃക്കോട്ടൂര്‍ തറവാട്ടിലെ ബാലകൃഷ്ണന്‍ നമ്പ്യാരുടെ ആനക്കാരനാണ് കിട്ടുണ്ണി. ജയകാന്തന്‍ തമിഴ്നാട്ടില്‍ നിന്ന് ഗുണ്ടകളെ ഇറക്കുമതി ചെയ്തിട്ടുണ്ടെന്നാണ് കിട്ടുണ്ണി ബാലകൃഷ്ണന്‍ നമ്പ്യാരെ അറിയിച്ചത്. അങ്ങനെ ദൈവസഹായത്തിന് പരുത്തിപ്പാറ ഗ്രാമത്തില്‍ ഒരു പാണ്ടി ഗുണ്ടയുടെ പരിവേഷവും കിട്ടി.

    ജയകാന്തനെ അവതരിപ്പിക്കുന്നത് കുഞ്ചാക്കോ ബോബനാണ്. ബാലകൃഷ്ണന്‍ നമ്പ്യാരെ ജനാര്‍ദ്ദനനും ആനക്കാരന്‍ കിട്ടുണ്ണിയെ കൊച്ചിന്‍ ഹനീഫയും അവതരിപ്പിക്കുന്നു. സംയുക്താവര്‍മ്മയും പുതുമുഖം അസിനുമാണ് നായികമാര്‍.

    അടുത്ത കാലത്ത് തമിഴില്‍ നിന്ന് വന്ന് മലയാളത്തില്‍ അഭിനയിക്കുന്ന പ്രധാനികളില്‍ രണ്ടാമത്തെയാളാവുകയാണ് ഇതോടെ പാര്‍ത്ഥിപന്‍. താഹ സംവിധാനം ചെയ്ത എന്ന ചിത്രത്തില്‍ തമിഴ് സംവിധായകന്‍ പി. വാസു നേരത്തെ അഭിനയിച്ചിരുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X