twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമയെ രക്ഷിക്കാന്‍ പണം തരൂ...

    By Staff
    |

    സിനിമയെ രക്ഷിക്കാന്‍ പണം തരൂ...
    ആഗസ്ത് 17, 2002

    ബാംഗളൂര്‍ : സിനിമാ വ്യവസായത്തില്‍ നിക്ഷേപം നടത്താന്‍ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും തയ്യാറാകണമെന്ന് ആവശ്യമുയരുന്നു.

    ഇത്തരം നിക്ഷേപങ്ങളുടെ അഭാവം മൂലം സിനിമാ വ്യവസായം മന്ദീഭവിക്കുകയാണെന്ന് പ്രമുഖ സിനിമാ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് ആഗസ്ത് 17 ശനിയാഴ്ച സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍.

    റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി നിക്ഷേപം നടത്തുന്നതിന് ചട്ടങ്ങള്‍ നിലവിലുണ്ടെങ്കിലും പ്രാവര്‍ത്തികമാക്കുന്നതിന് ബാങ്കുകള്‍ മടിക്കുകയാണ്. ഇന്ത്യന്‍ സിനിമയെ ആഗോള നിലവാരത്തിലേയ്ക്ക് ഉയര്‍ത്തണമെങ്കില്‍ ബാങ്കുകളുടെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയും നിക്ഷേപങ്ങള്‍ അനിവാര്യമാണെന്ന് സെമിനാറില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.

    ചെറുകിട ഇടത്തരം സിനിമകള്‍ക്ക് ബാങ്കുകള്‍ സഹായം നല്‍കണമെന്ന് ദക്ഷിണേന്ത്യന്‍ ഫിലിം ചേമ്പര്‍ പ്രസിഡന്റ് കെ. സി. എന്‍. ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. വന്‍കിട കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ഇപ്പോള്‍ ഇത്തരം വായ്പകളും മറ്റാനുകൂല്യങ്ങളും ലഭിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

    തിരിച്ചടവിനെക്കുറിച്ച് സംശയമുളളതു കൊണ്ടാണ് സിനിമാ വ്യവസായത്തില്‍ പണം മുടക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ മടിക്കുന്നതെന്ന് എ.എഫ്. ഫെര്‍ഗ്സണ്‍ ആന്റ് കമ്പനിയുടെ ഡയറക്ടര്‍ സി. കെ. മോഹന്‍ അഭിപ്രായപ്പെട്ടു. ഈടായി നല്‍കുന്ന ആസ്തിയുടെ വിശ്വാസ്യതയും പ്രശ്നമാണ്. മികച്ച മാനേജ്മെന്റും സുതാര്യമായ പ്രവര്‍ത്തനവും ഉറപ്പു വരുത്തിയാല്‍ ബാങ്ക് നിക്ഷേപങ്ങള്‍ സിനിമാ വ്യവസായത്തിലേയ്ക്ക് ആകര്‍ഷിക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു.

    രാജ്യത്ത് പ്രതിവര്‍ഷം 800 സിനിമകള്‍ പുറത്തിറങ്ങുന്നുണ്ട്. ഇതില്‍ 550 എണ്ണം ദക്ഷിണേന്ത്യയില്‍ നിന്നാണ്. ആകെയുളള സിനിമകളുടെ 60 ശതമാനവും നിര്‍മ്മിക്കുന്നത് ദക്ഷിണേന്ത്യന്‍ ഭാഷകളിലാണ്. ആകെയുളള 13,000 തീയേറ്ററുകളില്‍ 8,000 വും ദക്ഷിണേന്ത്യയിലാണെന്നും ചലച്ചിത്ര പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.

    സിനിമാ വ്യവസായം പുതിയ കയറ്റുമതി സാധ്യതകള്‍ ചൂഷണം ചെയ്യണമെന്ന് ആന്ധ്രാ ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഡി.വി.എസ്. രാജു പറഞ്ഞു. വ്യാജ കസെറ്റുകള്‍ സിനിമാ വ്യവസായത്തെ കാര്‍ന്നു തിന്നുകയാണെന്നും പ്രതികള്‍ ശിക്ഷിക്കപ്പെടാതെ സ്വതന്ത്രരായി വിട്ടയയ്ക്കപ്പെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

    പ്രതിവര്‍ഷം 300 കോടി രൂപ വ്യാജ കസെറ്റുകള്‍ മൂലം വ്യവസായത്തിന് നഷ്ടപ്പെടുകയാണെന്ന് സെമിനാര്‍ അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X