ജയരാജ്-ജാസി ടീം വീണ്ടും
ജയരാജ്-ജാസി ടീം വീണ്ടും
ആഗസ്ത് 17, 2004
ഫോര്‍ ദി പീപ്പിളിലൂടെ മലയാള സിനിമയില്‍ പുതിയൊരു വിജയമന്ത്രം തീര്‍ത്ത ജയരാജ്-ജാസി ഗിഫ്റ്റ് ടീം ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം ഒരുങ്ങുന്നു.
റെയ്ന്‍ റെയ്ന്‍ കം എഗയ്ന്‍ എന്ന ചിത്രത്തിന് ശേഷം ജയരാജും ജാസി ഗിഫ്റ്റും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് ഫോര്‍ ദി പീപ്പിള്‍ എന്ന പേരിനെ അനുസ്മരിപ്പിക്കുന്ന പേരാണ് നല്‍കിയിരിക്കുന്നത്- ബൈ ദ പീപ്പിള്‍. ഫോര്‍ ദി പീപ്പിളിന്റെ തെലുങ്ക് റീമേക്കിന് ശേഷമായിരിക്കും ഈ ചിത്രത്തിന്റെ ജോലികള്‍ ആരംഭിക്കുന്നത്. ഫോര്‍ ദി പീപ്പിളിന്റെ തെലുങ്ക് പതിപ്പും സംവിധാനം ചെയ്യുന്നത് ജയരാജാണ്. സംഗീതം ജാസി തന്നെ.
പുതുമുഖങ്ങളെ അണിനിരത്തിയാണ് ബൈ ദി പീപ്പിള്‍ ഒരുക്കുന്നത്. ജയരാജ്-ജാസി ടീമിന്റെ ആദ്യചിത്രങ്ങളായ ഫോര്‍ ദി പീപ്പിള്‍, റെയ്ന്‍ റെയ്ന്‍ കം എഗയ്ന്‍ എന്നിവയില്‍ നിന്ന് വ്യത്യസ്തമായി ബൈ ദി പീപ്പിള്‍ കാമ്പസ് പശ്ചാത്തലമില്ലാതെ ഒരുക്കുന്ന ചിത്രമാണ്.
വിദേശത്ത് സ്ഥിരതാമസമാക്കിയിരിക്കുന്ന വലിയൊരു മലയാളി കുടുംബത്തിലെ കുട്ടികള്‍ നാട്ടില്‍ ഒത്തുചേരുമ്പോഴുണ്ടാവുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തില്‍ പ്രണയത്തിനും സംഗീതത്തിനും ഏറെ പ്രാധാന്യമുണ്ട്. ആസ്ട്രേലിയന്‍ മലയാളിയായ അലക്സാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications