twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഓണക്കാഴ്ചയ്ക്ക് എട്ട് ചിത്രങ്ങള്‍

    By Staff
    |

    ഓണക്കാഴ്ചയ്ക്ക് എട്ട് ചിത്രങ്ങള്‍
    ആഗസ്ത് 17, 2004

    ഓണാഘോഷത്തിന് പൊലിമ നല്‍കാന്‍ ഇത്തവണ എട്ട് ചിത്രങ്ങള്‍ എത്തുന്നു. പതിവുപോലെ സാങ്കേതിക പ്രശ്നങ്ങളാല്‍ ഇവയില്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ തിയേറ്ററുകളിലെത്തിയില്ലെന്നുവരാം. എങ്കിലും പ്രമുഖ സംവിധായകരുടെയും സൂപ്പര്‍താരങ്ങളുടേതുമായി എത്തുന്ന ഏതാനും ചിത്രങ്ങള്‍ ഇത്തവണ പ്രേക്ഷകര്‍ക്ക് നല്ലൊരു ഓണവിരുന്നാവുമെന്നാണ് പ്രതീക്ഷ.

    , , , , , , , എന്നിവയാണ് ഇത്തവണ ഓണത്തിനെത്തുമെന്ന് അറിയിച്ചിരിക്കുന്ന ചിത്രങ്ങള്‍. ഇവയില്‍ പുതുമുഖങ്ങളെ അണിനിരത്തി ജയരാജ് സംവിധാനം ചെയ്ത റെയ്ന്‍ റെയ്ന്‍ കം എഗയ്ന്‍ ഓണത്തിന് രണ്ടാഴ്ച മുമ്പുതന്നെ തിയേറ്ററുകളിലെത്തി. മറ്റ് ചിത്രങ്ങള്‍ ഓണനാളുകളിലും ഓണത്തിന് തൊട്ടുമുമ്പായും റിലീസ് ചെയ്യും.

    സൂപ്പര്‍താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ദിലീപും ഇത്തവണ ഓരോ ചിത്രങ്ങളുമായി ഓണത്തിനെത്തുന്നുണ്ട്. അതേ സമയം ജയറാമിനും സുരേഷ് ഗോപിക്കും ഓണച്ചിത്രമില്ല. യുവതാരങ്ങളായ പൃഥ്വിരാജും കുഞ്ചാക്കോ ബോബനും ജയസൂര്യയും ഓണച്ചിത്രങ്ങളില്‍ നായകന്‍മാരാവുന്നുണ്ട്.

    ഷാജി കൈലാസ്, പ്രിയദര്‍ശന്‍ എന്നീ വമ്പന്‍ സംവിധായകരുടെ ചിത്രങ്ങള്‍ ഓണത്തിന് മെഗാവിജയം ലക്ഷ്യമാക്കിയെത്തുമ്പോള്‍ ഷാജൂണ്‍ കാര്യാല്‍, വിനയന്‍ എന്നിവരും ചിത്രങ്ങളുമായി ഓണവിപണി ചൂഷണം ചെയ്യാനെത്തുന്നുണ്ട്. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രവുമായി പുതുമുഖസംവിധായകനായ ബ്ലെസ്സി പ്രമുഖസംവിധായകരുമായി മത്സരിക്കാനെത്തുന്നു.

    താണ്ഡവത്തിന് ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമായ നാട്ടുരാജാവ് മോഹന്‍ലാല്‍ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന എല്ലാ ചേരുവകളോടെയും ഒരുക്കിയതാണ്. ബാലേട്ടന് ശേഷം സൂപ്പര്‍ഹിറ്റുകളൊന്നും ക്രെഡിറ്റിലില്ലാത്ത മോഹന്‍ലാലിന് ഈ ചിത്രത്തില്‍ ഏറെ പ്രതീക്ഷകളാണുള്ളത്. ബാലേട്ടന്റെ തിരക്കഥാകൃത്ത് ടി. എ. ഷാഹിദാണ് ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.

    ആറാം തമ്പുരാന്‍, നരസിംഹം തുടങ്ങിയ ചിത്രങ്ങളിലേതു പോലെ അമാനുഷിക പരിവേഷമുള്ള കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ നാട്ടുരാജാവില്‍ അവതരിപ്പിക്കുന്നത്. മീനയും നയന്‍താരയുമാണ് ചിത്രത്തിലെ നായികമാര്‍.

    ബ്ലെസ്സി സംവിധാനം ചെയ്യുന്ന കാഴ്ചയാണ് മമ്മൂട്ടിയുടെ ഓണച്ചിത്രം. ഈ വര്‍ഷം മമ്മൂട്ടിയുടേതായി റിലീസ് ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്. ഒരു കുട്ടനാടന്‍ ഗ്രാമീണനായി മമ്മൂട്ടി വേഷമിടുന്ന ഈ ചിത്രം കുടുംബപശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്. ഏറെ അഭിനയപ്രധാനമായ കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. സേതുരാമയ്യര്‍ സിബിഐ, വജ്രം, അപരിചിതന്‍ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ഈ വര്‍ഷം മറ്റൊരു വിജയം ലക്ഷ്യമാക്കിയാണ് മമ്മൂട്ടി ഈ ചിത്രത്തിലൂടെ ഓണക്കാഴ്ചയൊരുക്കുന്നത്.

    തെലുങ്കുനടി പത്മപ്രിയയാണ് ചിത്രത്തിലെ നായിക. ഇന്നസെന്റ്, വേണു നാഗവള്ളി, കലാഭവന്‍ മണി, ശ്രീഹരി, മാസ്റര്‍ യാഷ് എന്നിവരും കാഴ്ചയില്‍ വേഷമിടുന്നു. ബ്ലെസ്സി തന്നെയാണ് ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.

    പ്രിയദര്‍ശനും ദിലീപും ആദ്യമായി ഒന്നിക്കുന്ന വെട്ടം സൂപ്പര്‍ഹിറ്റ് പ്രതീക്ഷയോടെയാണ് തിയേറ്ററുകളിലെത്തുന്നത്. ദിലീപിന്റെ ജന്മദിനമായ ജൂലൈ നാലിന് റിലീസ് ചെയ്യാനാവാത്തതിനെ തുടര്‍ന്നാണ് ഈ ചിത്രം ഓണച്ചിത്രമായി തിയേറ്ററുകളിലെത്തിക്കാന്‍ തീരുമാനമായത്. ഒട്ടേറെ ചിരിമുഹൂര്‍ത്തങ്ങളുമായെത്തുന്ന ഒരു പതിവ് പ്രിയന്‍ ചിത്രമാണ് വെട്ടം.

    ദിലീപിന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ സിഐഡി മൂസ, റണ്‍വെ എന്നിവയുടെ തിരക്കഥ രചിച്ച സിബി കെ. തോമസ്-ഉദയ്കൃഷ്ണയാണ് വെട്ടത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പുതുമുഖം മൈഥിലിയാണ് ചിത്രത്തിലെ നായിക. ബേണി ഇഗ്നേഷ്യസ് സംഗീതം പകര്‍ന്നിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ കാതിനിമ്പമുള്ളതാണ്.

    വിനയന്‍ സംവിധാനം ചെയ്യുന്ന സത്യമാണ് ഓണത്തിനെത്തുന്ന പൃഥ്വിരാജ് ചിത്രം. ചിത്രത്തിലുടനീളം നിറഞ്ഞുനില്‍ക്കുന്ന ഒരു പൊലീസ് ഓഫീസറായാണ് പൃഥ്വിരാജ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഒറ്റയ്ക്കൊരു ചിത്രം വിജയിപ്പിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന കുറവ് ഈ ചിത്രത്തിലൂടെ പരിഹരിക്കാമെന്നാണ് പൃഥ്വിരാജിന്റെ പ്രതീക്ഷ. ഒട്ടേറെ ആക്ഷന്‍ രംഗങ്ങളോടെ ഒരുക്കിയിരിക്കുന്ന ചിത്രമാണിത്.

    വിനയന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. തമിഴ്നടി പ്രിയാമണിയാണ് ചിത്രത്തിലെ നായിക. തിലകന്‍, ലാലു അലക്സ്, സുരേഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. തമിഴിലെ പ്രശസ്തനടന്‍ ആനന്ദ്രാജാണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

    ഷാജൂണ്‍ കാര്യാലിന്റെ ഗ്രീറ്റിംഗ്സില്‍ ജയസൂര്യയും കാവ്യാ മാധവനുമാണ് നായികാനായകന്‍മാര്‍. സൂപ്പര്‍ഹിറ്റായ ചതിക്കാത്ത ചന്തുവിന് ശേഷം ജയസൂര്യ നായകനായി അഭിനയിക്കുന്ന ചിത്രമാണിത്. ഒട്ടേറെ രസകരമായ മുഹൂര്‍ത്തങ്ങളുള്ള ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മണി ഷൊര്‍ണൂരാണ്. ഇന്നസെന്റ്, സിദ്ദിക്ക്, ഗീത തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.

    മുകേഷും കുഞ്ചാക്കോ ബോബനും നായകന്‍മാരാവുന്ന ചിത്രമാണ് ശ്രീകണ്ഠന്റെ ജൂനിയര്‍ സീനിയര്‍. ഒരു പരസ്യകമ്പനിയുടെ ഉടമയായി മുകേഷും അയാളുടെ സഹായിയായി കുഞ്ചാക്കോ ബോബനും വേഷമിടുന്ന ഈ ചിത്രത്തിലെ നായിക മീനാക്ഷിയാണ്. കോമഡി ചിത്രമെന്ന ലേബലില്‍ പുറത്തിറങ്ങുന്ന ജൂനിയര്‍ സീനിയറില്‍ രഞ്ജിനി മേനോന്‍, ജഗദീഷ്, ഹരിശ്രീ അശോകന്‍ തുടങ്ങിയവരും വേഷമിടുന്നുണ്ട്.

    ഫോര്‍ ദി പീപ്പിളിന് ശേഷം ജയരാജ് സംവിധാനം ചെയ്ത റെയ്ന്‍ റെയ്ന്‍ കം എഗയ്ന്‍ ഓണത്തിന് രണ്ടാഴ്ച മുമ്പുതന്നെ തിയേറ്ററുകളിലെത്തിക്കഴിഞ്ഞു. കാമ്പസ് പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ഈ ചിത്രത്തിലെ ഗാനങ്ങള്‍ ജാസി ഗിഫ്റ്റ്-കൈതപ്രം ടീമിന്റേതാണ്. യുവപ്രേക്ഷകരെ ലക്ഷ്യമിട്ട് ഒരുക്കിയ ചിത്രമാണിത്.

    ചിത്രീകരണം പൂര്‍ത്തിയായി രണ്ടു വര്‍ഷത്തോളമായി പെട്ടിയില്‍ കിടക്കുന്ന ടു വീലര്‍ ഇത്തവണ ഓണത്തിന് തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്. സുനില്‍ സംവിധാനം ചെയ്യുന്ന ടു വീലറില്‍ ജയസൂര്യയും ജിഷ്ണുവും നായകന്‍മാരാവുന്ന ഈ ചിത്ത്രില്‍ കാവ്യാ മാധവനാണ് നായിക.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X