ഓണച്ചിത്രങ്ങളിലെ ഉപനായിക
ഓണച്ചിത്രങ്ങളിലെ ഉപനായിക
ആഗസ്ത് 17, 2005
ഓണത്തിനെത്തുന്ന രണ്ട് ചിത്രങ്ങളില്‍ ഭാവന വേഷമിട്ടിട്ടുണ്ട്. അതും മോഹന്‍ലാലിന്റെയും ദിലീപിന്റെയും ചിത്രങ്ങളില്‍. ഒരു മുന്‍നിര നടിക്ക് സന്തോഷിക്കാവുന്നതൊക്കെ ഇതിലുണ്ട്. എന്നാല്‍ രണ്ടു ചിത്രങ്ങളിലും ഭാവനക്ക് നായികയുടെ വേഷമല്ല. അതുകൊണ്ടുതന്നെ അത്ര കണ്ട് സന്തോഷിക്കാന്‍ ഭാവനക്ക് കഴിയുന്നുമില്ല.
ലാല്‍ ജോസ് സംവിധാനം ചെയ്ത ദിലീപ് ചിത്രം ചാന്തുപൊട്ട്, മോഹന്‍ലാലിനെ നായകനാക്കി ജോഷി ഒരുക്കിയ നരന്‍ എന്നിവയാണ് ഭാവനയുടെ ഓണച്ചിത്രങ്ങള്‍. ചാന്തുപൊട്ടില്‍ രണ്ടു നായികമാരില്‍ ഒരാളാണ് ഭാവന. ഗോപികയാണ് പ്രധാനനായികയുടെ വേഷത്തില്‍. ഫലത്തില്‍ ഭാവനക്ക് കിട്ടിയത് ഉപനായികാവേഷമാണ്. ചിത്രത്തില്‍ കൂടുതല്‍ രംഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതും ഗോപികയാണ്.
ഉദയനാണ് താരത്തിനു ശേഷം ഭാവന അഭിനയിച്ച മോഹന്‍ലാല്‍ ചിത്രമാണ് നരന്‍. എന്തായാലും ലാലിന്റെ നായികയായി അഭിനയിക്കാന്‍ കൗമാരപ്രായക്കാരിയായ ഭാവനക്ക് അവസരം കിട്ടില്ലെന്ന് ഉറപ്പാണല്ലോ. ദേവയാനിയാണ് ചിത്രത്തിലെ നായിക. ഉപനായികയുടെ വേഷത്തില്‍ ഭാവനക്ക് ഏതാനും രംഗങ്ങളുണ്ട്.
അഭിനയിച്ച ഭൂരിഭാഗം ചിത്രങ്ങളിലും ഉപനായികയുടെ വേഷം ചെയ്യേണ്ടി വന്ന നടിയാണ് ഭാവന. ഉപനായികാവേഷങ്ങളില്‍ ഒതുങ്ങിപ്പോവുക എന്ന ശാപത്തില്‍ നിന്ന് ഭാവന എന്നാണ് രക്ഷപ്പെടുന്നത്?


Click it and Unblock the Notifications