TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ഭാര്‍ഗവിനിലയം റീമേക്ക് ചെയ്യാന്‍ എട്ട് സംവിധായകര്‍!
ഭാര്‍ഗവിനിലയം റീമേക്ക് ചെയ്യാന്‍ എട്ട് സംവിധായകര്‍!
ആഗസ്ത് 17, 2006
താരസംഘടനയായ അമ്മ നിര്‍മിക്കുന്ന സിനിമയില്‍ സൂപ്പര്‍താരങ്ങളുടെ ബഹളമാണ്. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, സുരേഷ് ഗോപി, ജയറാം എന്നീ അഞ്ച് സൂപ്പര്‍താരങ്ങളും ഒന്നിച്ചഭിനയിക്കുന്ന ചിത്രം. അപ്പോള്‍ അമ്മയെ അനുകരിച്ച് സാങ്കേതികപ്രവര്‍ത്തകരുടെ സംഘടനയായ മാക്ട ഒരു ചിത്രം നിര്‍മിക്കുമ്പോള്‍ അതില്‍ സംവിധായകരുടെ ബഹളമുണ്ടാവണമല്ലോ.
പഴയകാല സൂപ്പര്‍ ഹിറ്റ് ചിത്രം ഭാര്‍ഗവിനിലയം റീമേക്ക് ചെയ്യുകയാണ് മാക്ട ചെയ്യുന്നത്. ചിത്രത്തില്‍ മധു അവതരിപ്പിച്ച കഥാപാത്രമായി അഭിനയിക്കുന്നത് മമ്മൂട്ടിയോ മോഹന്ലാലാേേ ആയിരിക്കും. പ്രേംനസീര്‍ അവതരിപ്പിച്ച കഥാപാത്രമായി പുതുമുഖം വേഷമിടും.
നേരത്തെ ഈ ചിത്രം പഴയ കാല സംവിധായകന് എ.വിന്‍സെന്റ് റീമേക്ക് ചെയ്യുന്നതായി പ്രഖ്യാപിച്ചിരുന്നു. മധുവിന്റെ കഥാപാത്രം മോഹന്‍ലാലും പ്രേംനസീറിന്റെ കഥാപാത്രം ജയറാമും അവതരിപ്പിക്കുമെന്നായിരുന്നു അന്ന് അറിയിച്ചിരുന്നത്. പക്ഷേ ആ പ്രൊജക്ടിനെ പറ്റി പിന്നീടൊന്നും കേട്ടില്ല.
താരസംഘടനയുടെ ചിത്രത്തില്‍ എല്ലാം സൂപ്പര്‍താരങ്ങളും കയറി അഭിനയിക്കുന്നതുപോലെ മാക്ടയുടെ ചിത്രം ഒരു സംവിധായകന്റേതു മാത്രമായിരിക്കില്ല. എട്ട് സംവിധായകരാണ് ഈ ചിത്രത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നത്!
സംവിധായകരായ ഫാസില്‍, സിദ്ദിക്ക്, സിബി മലയില്‍, തിരക്കഥാകൃത്ത് ജോണ്‍പോള്‍ എന്നിവര്‍ ചിത്രത്തിന്റെ തിരക്കഥാ ജോലികള്‍ ആരംഭിച്ചുകഴിഞ്ഞു. പ്രിയദര്ശന്, കമല്‍, ഷാജി കൈലാസ്, ജോഷി, വിനയന് എന്നിവരും ഈ ചിത്രത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്!