ഓണത്തിന് വിഭവ വൈവിധ്യം

By Staff

ഓണത്തിന് വിഭവ വൈവിധ്യം
ആഗസ്ത് 17, 2006

വെള്ളിത്തിരയിലെ ഓണാഘോഷണിന് ഇത്തവണ കൊഴുപ്പേറും. ഓണത്തിന് സിനിമാ വിപണി ഒരുക്കുന്നത് വൈവിധ്യമേറിയ വിഭവങ്ങളാണ്. നാലോ അഞ്ചോ ചിത്രങ്ങള്‍ ഓണത്തിനെത്തുന്ന പതിവ് തെറ്റിച്ച് ഇത്തവണ ഏഴ്ചിത്രങ്ങളാണ് ഓണവിപണി കൊഴുപ്പിക്കാനെത്തുന്നത്.

മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, സുരേഷ് ഗോപി, ജയറാം എന്നീ അഞ്ച് സൂപ്പര്‍താരങ്ങളും വ്യത്യസ്തമായ ചിത്രങ്ങളുമായി ഓണത്തിനെത്തുന്നു. ഇവരില്‍ സുരേഷ് ഗോപിക്കും ജയറാമിനും കഴിഞ്ഞ തവണ ഓണച്ചിത്രമുണ്ടായിരുന്നില്ല. കഴിഞ്ഞ തവണത്തേതു പോലെ ഇത്തവണയും കലാഭവന്‍ മണിക്ക് ഓണച്ചിത്രവുണ്ട്. സൂപ്പര്‍താരചിത്രങ്ങളുമായുള്ള മത്സരം ഭയന്ന് ഉത്സവസീസണുകളില്‍ യുവതാരചിത്രങ്ങള്‍ മാറിനില്‍ക്കുന്ന പതിവ് ഈ ഓണത്തിനില്ല. പൃഥ്വിരാജ്, സുനില്‍, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവര്‍ ഒന്നിക്കുന്ന ചിത്രം ഇത്തവണ ഓണത്തിന്റെ യുവതാര സാന്നിധ്യമാവും.

നീണ്ട ഇടവേളക്കു ശേഷം ജോമോന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം , ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, , ഷാജി കൈലാസും ദിലീപും ആദ്യമായി ഒന്നിക്കുന്ന , ജയരാജ്-ജയറാം ടീമിന്റെ , സുരേഷ് ഗോപിയെ നായകനാക്കി ജോഷി ഒരുക്കുന്ന , കലാഭവന്‍ മണി നായകനായ , പൃഥ്വിരാജ്, സുനില്‍, ജയസൂര്യ, ഇന്ദ്രജിത്ത്, കാവ്യാമാധവന്‍ എന്നീ യുവതാരങ്ങളെ അണിനിരത്തി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന എന്നിവയാണ് ഇത്തവണത്തെ ഓണച്ചിത്രങ്ങള്‍.

ഓണത്തിന് ഒരു മാസം മുമ്പു തന്നെ റിലീസ് ചെയ്ത ആനച്ചന്തമാണ് ഈ ചിത്രങ്ങളില്‍ ഇതുവരെ പ്രദര്‍ശനത്തിനെത്തിയ ഏകചിത്രം. കഴിഞ്ഞ വര്‍ഷം ഓണച്ചിത്രമില്ലാത്തതിന്റെ കുറവ് ആനച്ചന്തത്തിലൂടെ ജയറാം നികത്തുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X