സുരേഷ് ഗോപി ബഡാ ദോസ്ത്
സുരേഷ് ഗോപി ബഡാ ദോസ്ത്
ആഗസ്ത് 18, 2006
വന്‍വിജയങ്ങളൊന്നും നേടുന്നില്ലെങ്കിലും സുരേഷ് ഗോപിക്ക് ചിത്രങ്ങള്‍ക്ക് പഞ്ഞമില്ല. ഒന്നിനു പിറകെ ഒന്നായി ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുന്നതിലും പുതിയ ചിത്രങ്ങള്‍ക്ക് ഡേറ്റ് നല്‍കുന്നതിലും വ്യാപൃതനാണ് സുരേഷ് ഗോപി.
തന്റെ രണ്ടാം വരവില്‍ തനിക്ക് സൂപ്പര്‍ഹിറ്റ് ഒരുക്കിയ എല്ലാം സംവിധായകരുമായും വീണ്ടും കൈകോര്‍ക്കുന്നതില്‍ സുരേഷ് ഗോപി ശ്രദ്ധിക്കുന്നുണ്ട്. തനിക്ക് തുടര്‍ച്ചയായി ഹിറ്റുകള്‍ നല്‍കിയ ഷാജി കൈലാസ്, ജോഷി തുടങ്ങിയ സംവിധായകരുമായി സുരേഷ് ഗോപി വീണ്ടും ഒന്നിച്ചുപ്രവര്‍ത്തിച്ചു.
സുരേഷ് ഗോപിയെ നായകനാക്കി ഹിറ്റ് സൃഷ്ടിച്ച മറ്റൊരു സംവിധായകനാണ് വിജി തമ്പി. സത്യമേവ ജയതേ എന്ന ചിത്രം വിജി തമ്പിയുടെ കരിയറിലെ ഏറ്റവും മികച്ച വിജയം നേടിയ ചിത്രവുമാണ്. സുരേഷ് ഗോപിയുമായി വീണ്ടും ഒന്നിക്കുമ്പോള്‍ വിജി തമ്പി പ്രതീക്ഷിക്കുന്നത് ഒരിടവേളക്കു ശേഷമുള്ള സൂപ്പര്‍ഹിറ്റാണ്.
ബഡാ ദോസ്ത് എന്നാണ് സുരേഷ് ഗോപിയെ നായകനാക്കി വിജി തമ്പി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര്. ബോയ് ഫ്രണ്ട്, കളഭം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മണിക്കുട്ടന്‍ ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
നടന്‍ സിദ്ദിക്കാണ് ചിത്രം നിര്‍മിക്കുന്നത്. ഇതിനു മുമ്പ് നന്ദനം എന്ന ചിത്രം സിദ്ദിക്ക് രഞ്ജിത്തുമൊത്ത് നിര്‍മിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ നടക്കും.


Click it and Unblock the Notifications