തബു മമ്മൂട്ടിയുടെ നായികയാവുന്നു
തബു മമ്മൂട്ടിയുടെ നായികയാവുന്നു
ആഗസ്ത് 19, 2003
ഐ. വി. ശശി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹിന്ദി നടി തബു മമ്മൂട്ടിയുടെ നായികയാവുന്നു. ആദ്യമായാണ് തബു മമ്മൂട്ടിയുടെ നായികയാവുന്നത്.
തബു അഭിനയിക്കുന്ന മൂന്നാമത്തെ മലയാള ചിത്രമാണിത്. മോഹന്‍ലാലിന്റെ നായികയായി കാലാപാനിയിലും സുരേഷ് ഗോപിയുടെ നായികയായി കവര്‍സ്റോറിയിലുമാണ് തബു അഭിനയിച്ചിട്ടുള്ളത്.
ഐ. വി. ശശിയും ഒരു ഇടവേളക്ക് ശേഷം ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ. അറിയാതെ... എന്ന ചിത്രത്തിന് ശേഷം ഐ. വി. ശശി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിശ്വതുളസി എന്ന തമിഴ്ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷം മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിക്കും.
ഐ. വി. ശശിയുടെ സുവര്‍ണകാലത്ത് മമ്മൂട്ടിയോടൊന്നിച്ച് ഒട്ടേറെ ഹിറ്റുകള്‍ തീര്‍ത്തിരുന്നു. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഒരുമിപ്പിച്ച് ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ ചെയ്തിട്ടുള്ളത് ഐ. വി. ശശിയാണ്.
ചിത്രത്തിന്റെ രചന ബാബു ജനാര്‍ദനന്റേതാണ്. ബിജു, അലന്‍, ഷിബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications