സംയുക്ത വിവാഹിതയാകുന്നു; വരന്‍ ബിജു തന്നെ

By Staff

സംയുക്ത വിവാഹിതയാകുന്നു; വരന്‍ ബിജു തന്നെ
ആഗസ്ത് 20, 2001

അഭ്യൂഹങ്ങള്‍ക്കും ഗോസിപ്പുകള്‍ക്കും അറുതി വരുത്തി സംയുക്താവര്‍മ്മയും ബിജു മേനോനും വിവാഹിതരാകുന്നു. സിനിമാവൃത്തങ്ങളില്‍ ഏറെക്കാലമായി സംസാരവിഷയമായിരുന്ന ഈ പ്രണയം പൂത്തുലയുന്നത് വീട്ടുകാരുടെ അനുഗ്രഹത്തോടെ തന്നെയാണ്.

ഒരു സിനിമാവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ സംയുക്ത തന്നെയാണ് വിവാഹക്കാര്യം വെളിപ്പെടുത്തിയത്. ബിജുവുമായി താന്‍ ഇപ്പോള്‍ പ്രണയത്തിലാണെന്നും ഉടന്‍ തന്നെ വിവാഹിതരാകുമെന്നും അവര്‍ പറഞ്ഞു. വീട്ടുകാര്‍ തന്നെയാണ് വിവാഹം തീരുമാനിച്ചിരിക്കുന്നതെന്നും സംയുക്ത കൂട്ടിച്ചേര്‍ത്തു.

വിവാഹ ശേഷം അഭിനയരംഗത്തു നിന്നും വിടപറഞ്ഞ് കുടുംബജീവിതം നയിക്കുകയാണ് ഇനി തന്റെ ലക്ഷ്യം. ഇപ്പോള്‍ കരാറായിട്ടുള്ള ചിത്രങ്ങളെല്ലാം തീര്‍ന്നതിനു ശേഷം മാത്രമായിരിക്കും വിവാഹം. അതുവരെ ചലച്ചിത്ര രംഗത്തുണ്ടാകും - സംയുക്ത വ്യക്തമാക്കി.

ഇത്രയും കാലം പ്രണയവാര്‍ത്ത നിഷേധിച്ചതെന്തേ എന്ന ചോദ്യത്തിന് പ്രണയം മനസ്സില്‍ സൂക്ഷിക്കുകയായിരുന്നു എന്നായിരുന്നു സംയുക്തയുടെ മറുപടി.

സംയുക്തയും ബിജുവും നായികാനായകന്മാരായി അഭിനയിച്ച ലെനിന്‍ രാജേന്ദ്രന്റെ മഴയും കമലിന്റെ മധുരനൊമ്പരക്കാറ്റുമാണ് ഈ യുവതാരങ്ങളുടെ മനസ്സില്‍ പ്രണയത്തിന്റെ തുടിപ്പുണ്ടാക്കിയതെന്നു പറയാം. തുടര്‍ന്ന് ഇവരെക്കുറിച്ചുള്ള ഗോസിപ്പുകള്‍ പരന്നതോടെ ഇരുവരും ഒന്നിച്ചഭിനയിക്കേണ്ടെന്ന് തീരുമാനിച്ചു . എന്നാല്‍ മാതൃഭൂമിയും ഏഷ്യാനെറ്റും ചേര്‍ന്ന് നിര്‍മ്മിക്കുന്ന മേഘമല്‍ഹാറില്‍ ഇവര്‍ വീണ്ടും ഒന്നിച്ചിരിക്കുകയാണ്. പ്രണയത്തിന്റെ കഥ പറയുന്ന മേഘമല്‍ഹാര്‍ തന്നെയായിരിക്കും ഒരുപക്ഷേ ഇവരൊരുമിച്ചഭിനയിക്കുന്ന അവസാനത്തെ ചിത്രവും.

സിനിമാരംഗത്ത് പ്രവര്‍ത്തിച്ച രണ്ടു വര്‍ഷവും മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ സംയുക്ത സത്യന്‍ അന്തിക്കാടിന്റെ വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. ആ ചിത്രത്തിലെ അഭിനയിത്തിനായിരുന്നു ആദ്യ പുരസ്കാരം. കഴിഞ്ഞ വര്‍ഷം മഴയിലെയും മധുരനൊമ്പരക്കാറ്റിലെയും പ്രകടനത്തോടെ സംസ്ഥാന പുരസ്കാരം വീണ്ടും സംയുക്തയെത്തേടിയെത്തി.

ഈ ഓണത്തിന് സംയുക്ത നായികയാകുന്ന മൂന്ന് ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുന്നത് - മേഘമല്‍ഹാറിനു പുറമെ സുരേഷ് ഗോപി നായകനാകുന്ന സായ്വര്‍ തിരുമേനിയും കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വകയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X