ജഗദീഷ് മിക്കി മൗസാവുന്നു

By Staff

ജഗദീഷ് മിക്കി മൗസാവുന്നു
ആഗസ്ത് 20, 2003

വാള്‍ട്ട് ഡിസ്നിയുടെ ലോകപ്രശസ്ത കാര്‍ട്ടൂണ്‍ കഥാപാത്രമായ മിക്കി മൗസിനെ ജഗദീഷ് അവതരിപ്പിക്കുന്നു. മിക്കി മൗസ് എന്ന് തന്നെയാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

നവാഗത സംവിധായകനായ ജയന്‍ വി. കുറുപ്പാണ് മിക്കി മൗസ് ഒരുക്കുന്നത്. ഒരു അമ്യൂസ്മെന്റ് പാര്‍ക്കിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ അവതരിപ്പിക്കപ്പെടുന്നത്.

മുംബൈയിലെ മോഡലായ രാധികാവര്‍മയാണ് ചിത്രത്തിലെ നായിക. ജഗതി ശ്രീകുമാര്‍, കൊച്ചിന്‍ ഹനീഫ, മച്ചാന്‍ വര്‍ഗീസ് എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നു.

വസുന്ധരാ നാഗരാജാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. രാജീവ് ആലുങ്കലിന്റെ ഗാനങ്ങള്‍ക്ക് എ. ആര്‍. റഹ്മാന്റെ സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള ഇളംകുമാരന്‍ സംഗീതം നല്‍കുന്നു. ഛായാഗ്രഹണം ആര്‍. എച്ച്. അശോക്.

ചിത്രത്തിന്റെ തമിഴ് പതിപ്പും ഇതോടൊപ്പം ചിത്രീകരിക്കുന്നുണ്ട്. ചെല്ലക്കുട്ടി എന്നാണ് തമിഴ് പതിപ്പിന്റെ പേര്. ഛായാഗ്രാഹകനായ ആര്‍. എച്ച്. അശോകാണ് തമിഴ്ചിത്രം സംവിധാനം ചെയ്യുന്നത്. പാലക്കാട്, കോയമ്പത്തൂര്‍, ബാഗ്ലൂര്‍ എന്നിവിടങ്ങളിലായാണ് രണ്ട് ചിത്രങ്ങളുടെയും ഷൂട്ടിംഗ്. മദര്‍ഗ്രേസ് മീഡിയായുടെ ബാനറില്‍ ബര്‍ണബാസും അണ്ണദുരൈയുമാണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X