മമ്മൂട്ടിയുടെ പരുക്കന്‍ വേഷം
മമ്മൂട്ടിയുടെ പരുക്കന്‍ വേഷം
ആഗസ്ത് 20, 2004
കാരയ്ക്കാമുറി ഷണ്‍മുഖം- രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ബ്ലാക്ക് എന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം. മമ്മൂട്ടിയുടെ മാനറിസങ്ങള്‍ പരമാവധി ചൂഷണം ചെയ്താണ് പരുക്കന്‍ രീതികളുള്ള ഷണ്‍മുഖന്‍ എന്ന കഥാപാത്രത്തെ ചിത്രത്തിന്റെ തിരക്കഥ കൂടി രചിച്ചിരിക്കുന്ന രഞ്ജിത്ത് സൃഷ്ടിച്ചിരിക്കുന്നത്.
വളരെ പരുക്കനായ മനുഷ്യനാണ് ഷണ്‍മുഖം. പരുക്കന്‍ രീതികള്‍ക്ക് ചേര്‍ന്ന വേഷവുമാണ് ഷണ്‍മുഖത്തിന്റേത്. ലൂയിസ് ജീന്‍സും നിറം മങ്ങിയ ഷര്‍ട്ടും. കഴുത്തില്‍ ഒരു വലിയ സ്റീല്‍ ചെയിന്‍. മുഖത്ത് ഏതോ ഒരു ദുരന്തസംഭവത്തെ ഓര്‍മിപ്പിക്കുന്ന കറുത്ത പാട്.
നഗരത്തിലെ എല്ലാ സൗകര്യങ്ങളുമുള്ള ഒരു വലിയ വീട്ടിലാണ് ഷണ്‍മുഖം താമസിക്കുന്നത്. ആ വീട് ഒഴിപ്പിക്കാന്‍ വീട്ടുടമയെ ഷണ്‍മുഖം സഹായിച്ചതിനെ തുടര്‍ന്നാണ് അയാള്‍ അവിടെ താമസമാക്കിയത്. വീട് ഒഴിപ്പിച്ചതിന് ശേഷം ആ വീട്ടില്‍ താമസിക്കാന്‍ വീട്ടുടമക്ക് താത്പര്യമുണ്ടായിരുന്നില്ല. തുടര്‍ന്ന് ഷണ്‍മുഖം അവിടെ താമസമാക്കി.
ഷണ്‍മുഖത്തെ കൂടാതെ വെറോണിക്ക എന്ന സ്ത്രീ കൂടി ആ വീട്ടില്‍ താമസിക്കുന്നുണ്ട്. ഷണ്‍മുഖവുമായി ഇടയുകയാണ് വെറോണിക്കയുടെ വിനോദം. എന്നാല്‍ ഷണ്‍മുഖത്തിന്റെ സുഹൃത്ത് മമ്മാലിയെ അവര്‍ക്ക് പേടിയാണ്.
ലൈസന്‍സില്ലാതെ ഷണ്‍മുഖം നടത്തുന്ന ബ്ലേഡ് കമ്പനിയുടെ മാനേജരാണ് മമ്മാലി. വായ്പ കൊടുത്ത പണം പലിശ സഹിതം കൃത്യമായി തിരിച്ചുവാങ്ങുക എന്നത് മമ്മാലിക്ക് നിര്‍ബന്ധമാണ്. രാവിലെ 90 രൂപ ഒരാള്‍ക്ക് കൊടുത്താല്‍ വൈകീട്ട് അത് 100 രൂപയായി തിരികെ കിട്ടണമെന്നതാണ് മമ്മാലിയുടെ രീതി.
വ്യത്യസ്തമായ ചില കഥാപാത്രങ്ങളെയാണ് രഞ്ജിത്ത് ബ്ലാക്കില്‍ ഒരുക്കിയിരിക്കുന്നത്. മമ്മാലിയായി അഭിനയിക്കുന്നത് മോഹന്‍ ജോസാണ്. ഒരു ഇടവേളക്ക് ശേഷം ഈ ചിത്രത്തിലൂടെ റഹ്മാന്‍ മലയാളത്തില്‍ തിരിച്ചെത്തുന്നു. സിദ്ദിക്ക് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എസ് എസ് മ്യൂസിക് ചാനലിലെ അവതാരക ശ്രേയ റെഡ്ഢിയാണ് നായിക.
ഗിരീഷ് പുത്തഞ്ചേരി രചിച്ച ഗാനങ്ങള്‍ക്ക് ഈണം പകരുന്നത് ചതിയന്‍ ചന്തുവിന്റെ സംഗീത സംവിധാനത്തിലൂടെ ശ്രദ്ധേനായ അലക്സ് പോളാണ്. രാജീവ് രവിയുടെ സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള അമല്‍ നീരജാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ലാല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ലാലാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications